2008-12-05 15:17:39

പാപ്പാ സമയത്തിന്‍െറ അര്‍ത്ഥത്തെപ്പറ്റി


സമയമില്ലായെന്നത് ഇന്നത്തെ ഒരു വലിയ പരാതിയാണ്. പലര്‍ക്കും ആ പരാതിയുണ്ട്. ഒരുവിധത്തില്‍ പറഞ്ഞാല്‍ അതില്‍ അല്പം കാരണവുമുണ്ട്.സമയത്തിന്‍െറ അര്‍ത്ഥത്തെ പറ്റി വിശദീകരിക്കവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. ജീവിതം അത്രമാത്രം തിരക്കു പിടിച്ചതായി മാറിയിരിക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ചും സഭയ്ക്കു് ഒരു സദ്വാര്‍ത്ത നല്‍കുവാനുണ്ട് പ.പിതാവ് തുടര്‍ന്നു- ദൈവം അവിടത്തെ സമയം നമുക്കു് നല്‍കുന്നു .വേണ്ട വിധത്തില്‍ കൈക്കാര്യം ചെയ്യാത്തതുകൊണ്ട് നമുക്കു് സമയം തികയുന്നില്ല പ്രത്രേകിച്ച് അവിടുത്തേയ്ക്കായി ചെലവഴിക്കാന്‍. പക്ഷെ ദൈവത്തിന് നമുക്കായി സമയമുണ്ട്.അവിടുന്ന് തന്‍െറ സമയം നമുക്കു് നല്‍കുന്നു. കാരണം രക്ഷയുടെ തന്‍െറ വചനവും ചെയ്തികളുമായി നിത്യതയിലേയ്ക്കു് അതിനെ തുറന്നുകൊണ്ടും, സഖ്യത്തിന്‍െറ ഒരു ചരിത്രം സൃഷ്ടിച്ചുകൊണ്ടും അവിടുന്ന് ചരിത്രത്തില്‍ പ്രവേശിച്ചു. ഈ വീക്ഷണത്തില്‍ സമയം അതില്‍ തന്നെ മനുഷ്യനോടുള്ള അവിടുത്തെ സ്നേഹത്തിന്‍െറ, അവനായുള്ള അവിടുത്തെ ദാനത്തിന്‍െറ അടയാളമാണ്. മനുഷ്യനു് അതിനെ ആദരിക്കുവാനോ അവഗണിക്കാനോ, പ്രയോജനമായി ഉപയോഗിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കും.







All the contents on this site are copyrighted ©.