2008-12-03 08:29:42

വിശ്വാസം യുക്തിയുമായി പൊരുത്തപ്പെടുകയില്ലെന്ന ആശയത്തെ കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ അപലപിക്കുന്നു.


വിശ്വാസം യുക്തിയുമായി പൊരുത്തപ്പെടുകയില്ലെന്ന ഒരു വികല ബോധ്യം പതിനെട്ടാം നൂറ്റാണ്ട് മുതല്‍ യൂറോപ്പില്‍ വ്യാപകമാകുകയാണെന്ന്, മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ ജെറുസലേമിലെ തിരുകല്ലറയുടെ മാടമ്പികളെന്ന സമൂഹത്തിന്‍െറ ആലോചനാസമ്മേളനത്തെ അഭിസംബോധന ചെയ്യവെ പരിതപിച്ചു. ശാസ്ത്ര സാങ്കേതിക പുരോഗതി, അപരിഹൃതമായി നീങ്ങുന്ന സാമൂഹികപ്രതിസന്ധി തുടങ്ങിയവ ക്രൈസ്തവസഭയുടെ പ്രബോധനങ്ങളും, തത്വങ്ങളും പുരോഗതിയ്ക്കു് സഹായകരമല്ലെന്ന ഒരു തെറ്റായ ധാരണ പരത്തുകയാണെന്ന് അപലപിച്ചയദ്ദേഹം തുടര്‍ന്നു - ക്രൈസ്തവവിശ്വാസികള്‍ പ്രത്യാശയുടെ പ്രവാചകരാണ്. അവര്‍ ശിരോലിഖിതത്തില്‍ വിശ്വസിക്കുന്നില്ല. ഒരു ഹൃദയത്താലും ബുദ്ധിയാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന മനുഷ്യനു് ദൈവസഹായത്താല്‍ ചരിത്രഗതിയെ പരിവര്‍ത്തി പ്പിക്കാനാവുമെന്നും, മാനവകുലത്തെ ഒരു അധികൃതകുടുംബമായി രുപാന്തരപ്പെടുത്താനാവുമെന്നും അവര്‍ വിശ്വസിക്കുന്നു. സമാധാനത്തിനും പരസ്പരോല്‍ക്കര്‍ഷത്തിനും ഉതകുന്ന വിധത്തില്‍ അനുവര്‍ത്തിക്കുകയെന്നതാണ് ക്രൈ സ്വീകരിക്കണ്ട സുന്ദരമായ ജീവിതശൈലി.







All the contents on this site are copyrighted ©.