2008-12-03 08:22:08

അന്താരാഷ്ട്രാ ദൈവശാസ്ത്രകമ്മീഷന്‍െറ വാര്‍ഷികപൂര്‍ണ്ണ സമ്മേളനം


അന്താരാഷ്ട്രാ ദൈവശാസ്ത്രകമ്മീഷന്‍െറ വാര്‍ഷികപൂര്‍ണ്ണസമ്മേളനം വത്തിക്കാനില്‍ ഡിസംബര്‍ ഒന്നാം തീയതി ആരംഭിച്ചു. അഞ്ചാം തീയതി വരെ നീളുന്ന ആ സമ്മേളനം ‘സാര്‍വ്വത്രികധര്‍മ്മശാസ്ത്രഗവേഷണത്തിലേയ്ക്ക് - പ്രകൃതിനിയമങ്ങള്‍ ഒരു പുതിയ വീക്ഷണത്തില്‍’ എന്ന രേഖ പഠനവിഷയമാക്കും. അതിനെത്തുടര്‍ന്ന്’ ദൈവവിജ്ഞാനീയത്തിന്‍െറ അര്‍ത്ഥവും നടപടിക്രമവും’ എന്ന വിഷയവും സമ്മേളനം ചര്‍ച്ച ചെയ്യും. അഞ്ചു വര്‍ഷത്തേയ്ക്കാണ് അന്താരാഷ്ട്രാ ദൈവശാസ്ത്രകമ്മീഷനിലെ അംഗങ്ങള്‍ തെരഞ്ഞെടുക്കുപ്പെടുക. ഈ വര്‍ഷം കാലാവുധി പൂര്‍ത്തിയാക്കുന്ന ഇപ്പോഴത്തെ കമ്മീഷന്‍െറ സെക്രട്ടറി ജനറല്‍ ഈശോസഭാംഗമായ ആര്‍ച്ചുബിഷപ്പ് ളൂയിസ് എഫ് ലദാറിയായുടെ അദ്ധ്യക്ഷതയിലാണ് സമ്മേളനം നടക്കുക. പോപ്പ് ബനഡിക്ട് പതിനാറാമന്‍ സമ്മേളനത്തിന്‍െറ സമാപനദിനത്തില്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്കു് ഒരു കുടിക്കാഴ്ച അനുവദിക്കും.







All the contents on this site are copyrighted ©.