2008-12-02 15:03:04

കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭകളുടെ വര്‍ദ്ധമാകുന്ന ബന്ധം എക്യൂമെനിക്കല്‍ പ്രയാണത്തിലെ പ്രത്യാശയുടെ അടയാളം, പ.പിതാവ്.


 
റോമിലെ സഭയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കേയറ്റും തമ്മില്‍ ആഴപ്പെടുന്ന ബന്ധം എക്യൂമെനിക്കല്‍പ്രയാണത്തിലെ പ്രത്യാശയുടെ ഒരു അടയാളമായി പ.പിതാവ് വിശേഷിപ്പിക്കുന്നു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ്സഭയുടെ സ്വര്‍ഗീയമദ്ധ്യസ്ഥനായ വി..അന്ത്രയോസ് അപ്പസ്തോലന്‍െറ തിരുനാള്‍ദിനമായ നവംബര്‍ മുപ്പതാം തീയതി ആ സഭയുടെ തലവനായ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന് പ.പിതാവ് നല്‍കിയ സന്ദേശത്തിലാണ് പ.പിതാവ് അത് പറഞ്ഞിരിക്കുന്നതു്. പതിവുപോലെ ഈ വര്‍ഷവും പ.സിംഹാസനത്തിന്‍െറ ഒരു പ്രതിനിധിസംഘം ഈസ്താംബൂളിലെത്തി അന്നത്തെ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. ആ പ്രതിനിധിസംഘത്തെ നയിച്ച ക്രൈസ്തവാക്യൈക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ ആണ് പാപ്പായുടെ സന്ദേശം പാത്രിയര്‍ക്കീസിന് കൈമാറിയത്. നമ്മുടെ സഭകളുടെ ആന്തരികജീവിതവും ആനുകാലികലോകം ഉയര്‍ത്തുന്ന വെല്ലുവിളികളും ക്രിസ്തുശിഷ്യരുടെ ഐക്യസാക്ഷൃം അടിയന്തരമായി ആവശ്യപ്പെടുകയാണെന്ന് ചൂണ്ടികാട്ടിക്കൊണ്ട് പാപ്പാ തുടരുന്നു പാത്രിയര്‍ക്കീസിന്‍റെ ആഭിമുഖ്യത്തിലെ പൗലോസു ശ്ലീഹാവര്‍ഷാചരണത്തിലെ കത്തോലിക്കാസഭയുടം പങ്കാളിത്വം നമ്മുടെ വര്‍ദ്ധമാനമാകുന്ന കുട്ടായ്മയുടെയും ആത്മീയസാമീപ്യത്തിന്‍െറയും വ്യക്തമായ സൂചനയാണ്. അവ ഇരുസഭകളും തമ്മിലുള്ള ആയാസകരമായ ദൈവശാസ്ത്രസംവാദത്തില്‍ രചനാത്മകസ്വാധീനം ചെലുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയുടെയും സംവാദത്തിന്‍െറയും പാതയിലൂടെ മുന്നേറുവാനുള്ള പ്രതിബദ്ധത നമുക്കു് നവീകരിക്കാം. വി.കുര്‍ബാനയില്‍ ഒരുമിച്ചു് പങ്കചേരുന്ന അനുഗ്രദിനം അതിവേഗം എത്തിചേരുന്നതിനു് നമ്മുടെ ഒത്തരുമിച്ചുള്ള പ്രയാണം പാതയൊരുക്കുമെന്ന് നമുക്കു് പ്രത്യാശിക്കാം.







All the contents on this site are copyrighted ©.