2008-12-02 14:45:44

അക്രമത്തിന്‍െറ മുന്‍പില്‍ സൗമ്യത കാട്ടുക, പാപ്പാ


അക്രമത്തെ സൗമ്യത കൊണ്ട് നേരിടുക. പ്രശ്നപരിഹരണമാര്‍ഗ്ഗം അക്രമല്ലെന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപടുക്കുന്നതിന് സൗമ്യതയും സ്നേഹവും വളര്‍ത്തിയെടുക്കുക ഞായറാഴ്ച മദ്ധ്യാഹ്നത്തിലെ ത്രികാലപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ ലഘുപ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഭാരതത്തിലെ ബോംബെയിലും നൈജിരീയായിലെ ജോസിലും നടന്ന അക്രമങ്ങളിലെ തന്‍െറ ഖേദം രേഖപ്പെടുത്തികൊണ്ട് പാപ്പാ തുടര്‍ന്നു ആ ആക്രമങ്ങളില്‍ മരണമടഞ്ഞവര്‍ക്കായും മുറിവേറ്റവര്‍ക്കായും അവ കാരണം ഏതെങ്കിലും തരത്തില്‍ വേദനിക്കുന്നവര്‍ക്കായും പ്രിയ സഹോദരി സഹോദരമാരെ നമുക്കു് പ്രാര്‍ത്ഥിക്കാം. ആ രണ്ടു ആക്രമങ്ങളുടെയും കാരണങ്ങള്‍ വിത്യസ്തമായിരുന്നുവെങ്കിലും അവ ഭീകരവും ഗര്‍ഹണീയവുമാണ്. പ്രദേശികവും അന്തര്‍ദ്ദേശിയവും ആയ പ്രശ്ന പരിഹരണമാര്‍ഗ്ഗം അക്രമമാണെന്ന് തെറ്റായി വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഒപ്പം ദൈവത്തിനും മനുഷ്യനും യോഗ്യമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു് നമുക്കു് സൗമ്യതയുടെയും സ്നേഹത്തിന്‍െറയും സദ്മാതൃക നല്‍കുകയും ചെയ്യാം







All the contents on this site are copyrighted ©.