2008-11-27 11:17:47

ആഗോള സാമ്പത്തികമാന്ദ്യത്തിന് ഒരു നവ അന്താരാഷ്ട്രകരാര്‍ ആവശ്യമെന്ന് വത്തിക്കാന്‍


ആഗോള സാമ്പത്തികപ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതും, സാമ്പത്തികനയപരിപാടികളില്‍ പാവപ്പെട്ടരാഷ്ട്രങ്ങള്‍ക്ക് കുടുതല്‍ ശബ്ദമേകുന്നതുമായ ഒരു നവ അന്താരാഷ്ട്രകരാറിന്‍െറ ആവശ്യകതയിലേയ്ക്കാണ് ആനുകാലിക വിപണി പ്രതിസന്ധി വിരല്‍ ചൂണ്ടുന്നതെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഒരു വിജ്ഞാപനം പറയുന്നു. ഈ മാസം ഇരുപത്തി ഒന്‍പത് മുതല്‍ ഡിസംബര്‍ രണ്ടു വരെ ഖത്തറിലെ ദോഹായില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ധനാഗമവിനിമയശാസ്ത്രത്തെയും വികസനത്തെയും അധികരിച്ച സമ്മേളനം പരിപാടി ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ്, കൗണ്‍സില്‍ മേല്‍ പറഞ്ഞ ആശയം ഉന്നയിച്ചത്. ആനുകാലികസാമ്പത്തികപ്രതിസന്ധിയുടെ പ്രതിവിധികള്‍, സമ്പന്നരാഷ്ട്രങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളെ ചൂഷണം ചെയ്യുന്നതിനെ തുടര്‍ന്നും അനുകുലിക്കുന്നതായിരിക്കരുതെന്ന് കൗണ്‍സില്‍ ആവശ്യപ്പടുന്നു. അതുപോലെത്തന്നെ സമ്പദ്കാര്യങ്ങളുടെ സുതാര്യതയെയും അവയുടെ മേലുള്ള ജാഗരുകതയെയും സംബന്ധിച്ച സഹകരണം ആഴപ്പടുത്തുന്നതുമായിരിക്കണം അത്. സാമ്പത്തികമാന്ദ്യതയുടെ പരിഹരണമാര്‍ഗ്ഗങ്ങള്‍ക്ക് രുപമേകുമ്പാള്‍ അധീനവകാശസംരക്ഷണത്തിന്‍െറയും ഐക്യദാര്‍ഡ്യത്തിന്‍െറയും തത്വങ്ങള്‍ ലോകനേതാക്കമാര്‍ കണക്കിലെടുക്കണമെന്നും വിജ്ഞാപനം ശ്പാര്‍ശ ചെയ്യുന്നു.







All the contents on this site are copyrighted ©.