2008-11-26 12:03:05

മതങ്ങള്‍ സമാധാനവഴികാട്ടിയാവണം പാപ്പാ.


അസഹിഷ്ണതയുടെയും, വിവേചനത്തിന്‍െറയും, സംഘര്‍ഷത്തിന്‍െറയും വീക്ഷണമല്ല പ്രത്യുത സത്യത്തോടുള്ള ആദരവിന്‍െറയും, സമാധാനപൂര്‍വകമായ സഹജീവനത്തിനായുള്ള പ്രോല്‍സാഹനത്തിന്‍െറയും, അനുരഞ്നത്തിന്‍െറയും, മനുഷ്യവകാശങ്ങളുടെ പ്രോല്‍സാഹസനത്തിന്‍െറയും പ്രസക്തിയാണ് മതങ്ങള്‍ ഊന്നിപറയണ്ടതെന്ന് പാപ്പാ. രാഷ്ടവും മതവും തമ്മിലുള്ള വിഭജനം വ്യക്തികളുടെയും, സമൂഹത്തിന്‍െറയും, ജനതകളുടെയും ആശാഭിലാക്ഷങ്ങളോട് പ്രതികരിക്കുവാനുള്ള ആത്യന്തികഉത്തരവാദിത്വം രാഷ്ട്രങ്ങള്‍ക്ക് അവയുടെ നിയമങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹായത്താല്‍ മാത്രം സ്വയം നിര്‍വഹിക്കുവാന്‍ വിട്ടുകൊടുക്കുന്നതിന്‍െറ വികലതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന പ.പിതാവ് മതപരമായ വീക്ഷണത്തില്‍ നങ്കുരമുറപ്പിക്കപ്പെട്ട ജീവിതത്തിനു് മാത്രമേ നീതിയുടെയും സമാധാനത്തിന്‍െറയും പരിപോഷണത്തില്‍ അധിഷ്ഠിതമായ സാമൂഹികക്രമത്തിലും, വ്യക്തിയുടെ ഔന്ന്യത്യത്തോടുള്ള ആദരവിലും നമ്മെ കൊണ്ടയെത്തിക്കാനാവൂ എന്ന് പ്രബോധിപ്പിക്കുന്നു. ഫ്രാന്‍സില്‍ നടന്ന എണ്‍പത്തിമൂന്നാം സാമൂഹികവാരത്തിനായി പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണി നല്‍കിയ സന്ദേശത്തിലാണ് ഇവ കാണുന്നത്. ‘മതങ്ങള്‍ നമ്മടെ സമൂഹങ്ങള്‍ക്ക് ഭീഷണിയോ പ്രത്ര്യാശയോ’ എന്നതായിരുന്നു ഫ്രാന്‍സില്‍ നടന്ന 83 സാമൂഹികവാരത്തിന്‍െറ പരിചിന്തനവിഷയം.







All the contents on this site are copyrighted ©.