2008-11-22 15:58:19

ബോസനിയാ എര്‍സഗോവിനായിലേയ്ക്ക് പാപ്പായ്ക്ക് ക്ഷണം


ബോസനിയ എര്‍സഗോവിന സന്ദര്‍ശിക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമനെ അവിടത്തെ ഇസ്ളാം സമൂഹത്തിന്‍െറ തലവന്‍ മുസ്തഫ എഫന്‍ദിയ സെറിച്ചീ ക്ഷണിക്കുന്നു. അടുത്തയിട വത്തിക്കാനില്‍ കത്തോലിക്കാ- ഇസ്ളാം ഫോറത്തിന്‍െറ പ്രഥമസമ്മേളനം നടക്കുകയുണ്ടായി. ഇരുവിഭാഗങ്ങളിലും ഇരുപത്തിഒന്‍പത് അംഗങ്ങള്‍ വീതമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരെ പാപ്പാ സമാപനദിനത്തില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സ്വീകരിച്ചു. തദവസരത്തിലാണ് ആ ത്രിദിനസമ്മേളനത്തില്‍ സംബന്ധിച്ച മുസ്തഫ എഫന്‍ദിയ ബോസനിയ എര്‍സഗോവിനായിലേയ്ക്ക് പാപ്പായെ ക്ഷണിച്ചത്. സമ്മേളനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അവിടത്തെ ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പായെ ക്ഷണിച്ച വിവരം വെളിപെടുത്തിയത്. വത്തിക്കാനില്‍ നടന്ന കത്തോലിക്കാ മുസ്ളീം സമ്മേളനം അക്രമത്തിനും ദീകരതയ്ക്കും പ്രത്യേകിച്ച് മതത്തിന്‍െറ പേരില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കു് എതിരെ ഒത്തെരുമിച്ച് സമാധാനപരമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ കത്തോലിക്കാ- ഇസ്ളാം ഫോറം സമ്മേളിക്കണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.







All the contents on this site are copyrighted ©.