2008-11-21 15:10:23

ആശ്രമങ്ങള്‍ മാനവകുലത്തിനായുള്ള ആത്മീയമരുപ്പച്ചയെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
ക്രിസ്തുവിനെ തേടുകയും നിത്യയാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ദൃഷ്ടി ഉയര്‍ത്തുകയും ചെയ്യുന്ന ആശ്രമങ്ങള്‍, ലോകത്തിലെ രഹസ്യാത്മകമെങ്കിലും അധികൃത ദൈവസാന്നിധ്യത്തിന്‍െറ നിരന്തരമായ ആരാധനയിലൂടെയും, സ്നേഹത്തിന്‍െറയും പരസ്പരസേവനത്തിന്‍െറയും ആയ പുതിയ കല്പന ജീവിച്ചുകൊണ്ടുള്ള ദ്രാതൃത്വകുട്ടായ്മയിലൂടെയും ദൈവത്തിന്‍െറ പരമമായ പ്രാഥമ്യം മാനവകുലത്തിന് ചൂണ്ടികാട്ടുന്ന മരുപ്പച്ചയാണെന്ന് പാപ്പാ. സമര്‍പ്പിതഅപ്പസ്തോലികസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്തവരെ അതിന്‍െറ സമാപനദിനത്തില്‍ വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. രക്ഷകന്‍െറ മഹത്വപൂര്‍ണ്ണമായ വരവ് പ്രതീക്ഷിച്ച്, ക്രിസ്തവുമായുള്ള ആഴമായ ഐക്യം വളര്‍ത്തി, സുവിശേഷം സമൂര്‍ത്തമായ വിധത്തില്‍ ജീവിക്കുവാന്‍ സന്യസ്തരെ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തുടര്‍ന്നു -അപ്രകാരം ദൈവവിളി ജീവിക്കുകയാണെങ്കില്‍ ക്രിസ്തുവിനെ തേടുകയും അവിടുത്ത സ്നേഹത്തിന് പ്രഥമസ്ഥാനം നല്‍കുകയും ചെയ്യുകയെന്ന എല്ലാ സ്നാനപ്പെട്ടവരുടെയും ജീവിതത്തിന്‍െറ സുപ്രധാനദൗത്യത്തെപ്പറ്റി സമര്‍പ്പിതര്‍ക്കു് സാക്ഷൃം വഹിക്കാനാവും. ആ അന്വേഷണത്തിനും സ്നേഹത്തിനും ആയുള്ള ഉപാധിയായി ദൈവം തന്നെ ശുപാര്‍ശ ചെയ്യുക, ദൈവവചനം തന്നെയാണ്. ദൈവവചനത്തിന്‍െറ ശ്രദ്ധാപൂര്‍വ്വകമായ ശ്രവണത്തില്‍നിന്നാണ് നിശബ്ദപ്രാര്‍ത്ഥന ഉയരുക. ദൈവത്തെ, അവിടുത്തെ വെളുപ്പെടുത്തിത്തന്ന ക്രിസ്തവിലൂടെ തേടുകയും, നിത്യമായ കാര്യങ്ങളില്‍ ദൃഷ്ടിയും മനസ്സും ഉറപ്പിക്കുകയും ചെയ്യുക. ദൈവത്തെ മാറ്റിനിര്‍ത്താനും, തങ്ങളെതന്നെ ദൈവമായി പ്രതിഷ്ഠിക്കുവാനും തത്രപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ ധ്യാനാത്മകജീവിതത്തിലേയ്ക്കുള്ള വിളികള്‍ വളരെ പ്രധാനപ്പെട്ടതാണ്. സമര്‍പ്പിതഅപ്പസ്തോലികജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍സംഘത്തിന്‍െറ നൂറാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അതിന്‍െറ ത്രിദിന സമ്പൂര്‍ണ്ണസമ്മേളനത്തിന്‍െറ പരിചിന്തനപ്രമേയം ‘ ഇന്ന് സഭയിലും സമൂഹത്തിലും ആശ്രമജീവിതവും അതിന്‍െറ പ്രസക്തിയും’ എന്നതായിരുന്നു.







All the contents on this site are copyrighted ©.