2008-11-15 09:44:02

പ.സിംഹാസനവും ബ്രസീലും തമ്മിലുളള ബന്ധം ആഴപ്പെടുന്നു


പ.സിംഹാസനവും ബ്രസീലും തമ്മിലുള്ള ബന്ധം ആഴപ്പെടുന്നതിന് പാതയൊരുക്കുന്ന ഒരു ദ്വിപക്ഷീയ കരാര്‍ വ്യാഴാച വത്തിക്കാനില്‍ ഒപ്പു വയ്ക്കപ്പെട്ടു. പ.സിംഹാസനത്തിനായി വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്വേ മംബര്‍ത്തി, ബ്രസീല്‍ ഫെഡറല്‍ റിപ്പബ്ളിക്കിനായി അവിടത്തെ വിദേശമന്ത്രി ചെല്‍സോ അമോറിം എന്നിവരാണ് ഒപ്പു വച്ചത്.പ.സിംഹാസനവും ബ്രസീലും തമ്മിലുള്ള പരമ്പരാഗതമായ സൗഹൃദവും സഹകാരിത്വവും സ്ഥിരീകരിക്കുന്ന ആ കരാര്‍ ചരിത്രപ്രാധാന്യമുള്ളതും, ആ നാട്ടില്‍ സഭയ്ക്ക് നൈയാമിക ഉറപ്പു നല്‍കുന്നതും ആണെന്ന് അവിടത്തെ അപ്പസ്തേലിക്ക് നൂണ്‍ഷിയോ ലോറന്‍സോ ബാല്‍ദിസേറി വത്തിക്കാന്‍ റേഡിയോട് സംസാരിക്കവെ പ്രസ്താവിച്ചു.സംസ്ക്കാര വിശ്വാസ ഭേദമെന്യെ എല്ലാമതസ്ഥര്‍ക്കും വിദ്യാലയങ്ങളില്‍ മതാധ്യാപനം നടത്തുവാനുള്ള അവസരവും കരാര്‍ വ്യവസ്ഥ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും കുടുതല്‍ കത്തോലിക്കരുള്ള രാജ്യമാണ് ബ്രസീല്‍. അവിടത്തെ ജനസംഖ്യയില്‍ 74% കത്തോലിക്കരാണ്.







All the contents on this site are copyrighted ©.