2008-10-29 07:12:42

മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഹൈന്ദവസഹോദരങ്ങള്‍ക്കായുള്ള ദീപാവലി സന്ദേശം


 
ഹൈന്ദവപാരമ്പര്യത്തില്‍ അക്രമരാഹിത്യം സുപ്രധാനപ്രബോധനങ്ങളില്‍ ഒന്നാണ്. അക്രമരാഹിത്യത്തിന്‍െറ ഒരു മാതൃകയാണ് ഭാരതത്തിന്‍െറ രാഷ്ട്രപിതാവായ മഹാത്മഗാന്ധി .അദ്ദേഹം താന്‍ മുറകെ പിടിച്ച ആ തത്ത്വത്തിന് സ്വജീവന്‍ നല്‍കിതന്നെ സാക്ഷൃമേകി. ദീപാവലി പ്രമാണിച്ച് ഹിന്ദുസഹോദരങ്ങള്‍ക്കായി, മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ നല്‍കിയ സന്ദേശം ശ്ളാഘിക്കുന്നു. അക്രമരാഹിത്യം വെറുമൊരു തന്ത്രപരമായ ഒരു കൗശലമല്ല, സന്ദേശം തുടരുന്നു- പ്രത്യുത പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നതുപോലെ ദൈവത്തിന്‍െറ സ്നേഹത്താലും ശക്തിയാലും പ്രേരിതമായ ഒരു കര്‍മ്മപദ്ധതിയാണ്. അത് കൈമുതലായി ഉള്ളവന് സ്നേഹത്തിന്‍െറയും സത്യത്തിന്‍െറയും മാത്രം ആയുധങ്ങളാല്‍ തിന്മയെ അഭിമുഖീകരിക്കാന്‍ ഭയമില്ല. സത്യവും, പ്രകാശവും, പരസ്പരാദരവും, സ്വാതന്ത്ര്യവും പരിപോഷിപ്പിക്കുവാനുള്ള ഏക ഉപാധിയാണ് അക്രമരാഹിത്യം. മനുഷ്യജീവന്‍െറ പാവനതയും, പാവപ്പെട്ടവരുടെയുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നതിയും പരിപോഷിപ്പിക്കുവാനും, ജാതിമതഭേഭമെന്യെ മനുഷ്യവ്യക്തികളുടെ ഔന്നത്യം ആദരിക്കുവാനും നമ്മുക്ക് ആവുന്നടത്തോടത്തോളം യത്നിക്കാം. ഹിന്ദുക്കളും ക്രൈസ്തവരും എന്ന നിലയില്‍ പ്രത്യേകിച്ച് ആനുകാലികസാഹചര്യത്തില്‍ ഉപരി കരുണാര്‍ദ്രവും, നീതിപൂര്‍വ്വകവും ആയ ഒരു ആഗോളസമൂഹം കെട്ടിപടുക്കുവാനുള്ള ഏക മാര്‍ഗ്ഗം അക്രമരാഹിത്യമാണെന്ന അവബോധത്തില്‍ നിരുപാധികം നമ്മുക്ക് സ്നേഹത്താല്‍ നയിക്കപ്പെടാം







All the contents on this site are copyrighted ©.