2008-10-18 17:37:54

പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ അധികരിച്ച പുതിയ ഡോക്കുമെന്‍െററി ഫിലിമിനെപ്പറ്റി പോപ്പ് ബെനഡിക്ട് പതിനാറാമന്‍


ലോകത്തിന്‍െറയും സഭയുടെയും ചരിത്രത്തെ ആഴത്തില്‍ സ്പര്‍ശിച്ച പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ ലാളിത്യവും ധൈര്യവും സഹനങ്ങളും വെളിപ്പെടുത്തുന്നതാണ് പാപ്പായെ അധികരിച്ച ‘ ചരിത്രം സൃഷ്ടിച്ച പാപ്പാ’എന്ന ശീര്‍ഷകത്തിലെ ഡോക്കുമെന്‍െററി ഫിലിം എന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ ഭീര്‍ഘകാല സ്വകാര്യസെക്രട്ടറിയായിരുന്ന സ്റ്റാന്‍സ്ലാവോസ് ജീവിസ് രചിച്ച’കറോളിനോടൊത്ത് ഒരു ജീവിതം’എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ ആ ഫിലിം കണ്ടശേഷം സംസാരിക്കുകയായിരുന്നു പാപ്പാ.എല്ലാവരുടെയും മനസ്സില്‍ പച്ചകെടാതെ നില്‍ക്കുന്ന 1978 ഒക്ടോബര്‍ പതിനാറാം തീയതിലെ ആ സന്ധ്യാവേളയിലേയ്ക്ക് ആ ഫിലിം നമ്മെ കൊണ്ടുപോകുകയാണെന്ന് പ്രസ്താവിച്ച പാപ്പാ തുടര്‍ന്നു - ജോണ്‍ പോള്‍ രണ്ടാമന്‍െറ പാപ്പാസ്ഥാനത്തെ, ക്രിസ്തുവിനായി ഹൃദയങ്ങള്‍ തുറക്കുക ഭയപ്പടരുതെന്നും പിതാവിന്‍െറ പക്കല ക്കലേയ്ക്കു് ഞാന്‍ പോകട്ടെയെന്നും ഉള്ള പാപ്പായുടെ രണ്ടു വാക്യങ്ങളില്‍ ഒതുക്കാനാവും.







All the contents on this site are copyrighted ©.