2008-10-18 17:42:25

അല്മായര്‍ സഭയുടെ പ്രത്യാശയെന്ന് ബിഷപ്പ് ആന്‍റണി ദെവോത്ത


ആഗോളവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ നമ്മുടെ ഏറ്റം വിലപ്പെട്ടവരായ അല്മായരാണ് സഭയുടെ പ്രത്യാശയെന്ന് തൃശിനാപ്പള്ളി രുപതാസാരഥി ബിഷപ്പ് ആന്‍റണി ദെവോത്താ. ദൗതികസംവിധാനങ്ങളുടെ നവീകരണത്തിലും, അര്‍ത്ഥപൂര്‍ണ്ണമായി ദൈവവചനം ഗ്രഹിക്കുവാനും വ്യാഖ്യാനിക്കുവാനുമുള്ള ശ്രമത്തിലും അവരുടെ ദൗത്യം അതുല്യമാണ് സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പ്രസ്താവിച്ചു. ബൈബിള്‍സംസ്ക്കാരത്തിലൂടെ അവരുടെ സഭാപ്രവര്‍ത്തനങ്ങളിലെ സഹകരണത്തിന്‍െറ കാര്യക്ഷമത ഉറപ്പാക്കണ്ടതിന്‍െറ ആവശ്യകത ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു- ദൈവവചനത്തി‍‍ന്‍െറ സ്ഫോടനാത്മകവും ചലനാത്മകവും രചനാത്മകവും ആയ ശക്തിയാല്‍ ആകര്‍ഷിക്കപ്പെടുവാനും സ്വാധിനീക്കപ്പെടുവാനും വിശ്വാസികള്‍ക്ക് ആ സംസ്ക്കാരം പാതയൊരുക്കും. എല്ലാ അതിര്‍വരമ്പുകളെയും ഭിന്നതകളെയും ഉല്ലംഘിച്ച് നീതിയുടെയും സമാധാനത്തിന്‍െറയും സ്നേഹത്തിന്‍െറയും ആയ ദൈവരാജ്യത്തിന്‍െറ അടയാളവും ഉപകരണവും ആകുകയെന്ന ദൗത്യത്തിന് വാചാലസാക്ഷൃമാകുവാന്‍ ആ സംസ്കാരം സഭാഗാത്രത്തെ പ്രാപ്തമാക്കുകയും ചെയ്യും.







All the contents on this site are copyrighted ©.