2008-10-01 14:31:41

ആനുകാലികസംഭവങ്ങളും പ്രവണതകളും ചര്‍ച്ചയ്ക്കും തീരുമാനത്തിനും ആയി ഐക്യരാഷ്ടസഭയില്‍ കൊണ്ടുവരപ്പെടുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ചെലസ്ത്തീനോ മിലിയോറെ


ഐക്യരാഷ്ടസഭ അതിന്‍െറ സ്വഭാവത്തിന്‍െറയും ഘടനയുടെയും അടിസ്ഥാനത്തില്‍ സംഭവങ്ങള്‍ക്കോ പ്രവണതകള്‍ക്കോ രുപമേകുന്നതല്ല മറിച്ച് അത് അവയുടെ ചര്‍ച്ചയ്ക്കും ഉചിതവും അവസരോചിതവുമായ തീരൂമാനത്തിനും ആയി സമര്‍പ്പിക്കപ്പെടുന്ന വേദിയാണെന്ന് ഐക്യരാഷ്ടസഭയിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്ത്തിനോ മിലിയോറെ. നൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. പൊതുസമിതിയുടെ അറുപത്തിമൂന്നാം സമ്മേളനത്തെ തിങ്കളാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ മുഖ്യവെല്ലുവിളികളെയും പ്രതിസന്ധികളെയും പരാമര്‍ശവിഷയമാക്കിയ അദ്ദേഹം അവയുടെ കാരണങ്ങളെയും പരിണിതഫലങ്ങളെയും പലരും ചര്‍ച്ചാവിഷയമാക്കുമ്പോള്‍ അവയ്ക്ക് മാര്‍ഗ്ഗദര്‍ശനവും പരിഹാരനിര്‍ദ്ദേശവും നല്‍കുവാനുള്ള ഉത്തരവാദിത്വം ഐക്യരാഷ്ടസഭയിലും അതിന്‍െറ അംഗരാഷ്ടങ്ങളിലും ആണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് പ്രസ്താവിച്ചു. സാങ്കേതികമായി സാധ്യമായതെല്ലാം നിയമാനുസൃതമാണെന്ന ചിന്ത വഴിത്തിരിയിടാവുന്ന തിന്മകളെ ചൂണ്ടിക്കാട്ടിയദ്ദേഹം എല്ലാ രാഷ്ടീയ സാങ്കേതിക തലങ്ങളിലെയും മനുഷ്യന്‍െറ കേന്ദ്രസ്ഥാനത്തെ അംഗീകരിക്കുന്ന രാഷ്ടീയചര്‍ച്ചകള്‍ക്ക് ആഗോളസമൂഹം ഒറ്റക്കെട്ടായി സന്നദ്ധമാകണമെന്ന് ശുപാര്‍ശ ചെയ്തു. അത് പരിസ്ഥിതിനശീകരണപ്രവണതയെ നിയന്ത്രിക്കുവാനും പരിയാപ്തമാകും, അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.