2008-09-24 13:10:25

ഇസ്രേല്‍ റബി ഷായര്‍ യാഷുവ് കോഹന്‍ മെത്രാമാരുടെ സിനഡില്‍ സംബന്ധിക്കും


മെത്രാമാരുടെ സിനഡിന്‍െറ പന്ത്രണ്ടാം സാധാരണപൊതുസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താന്‍ ക്ഷണിക്കപ്പെട്ടത് പ്രത്യാശയുടെ അടയാളമാണെന്ന് ഇസ്രേല്‍ റബി ഷായര്‍ യാഷുവ് കോഹന്‍. അദ്ദേഹം, വി.ഗ്രന്ഥത്തെ അധികരിച്ച യഹുദവ്യാഖ്യാനം എന്ന വിഷയബന്ധിയായ ഒരു ദിവസം ദീര്‍ഘിക്കുന്ന ചര്‍ച്ച നയിക്കും. സ്നേഹത്തിന്‍െറയും സമാധാനപരമായ സഹജീവനത്തിന്‍െറയും ഏകതാനതയുടെയും സന്ദേശമാണ് ആ ക്ഷണത്തില്‍ താന്‍ കാണുന്നതെന്നു് സി.എന്‍.എസ് വാര്‍ത്താഏജന്‍സയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒപ്പം ജോണ്‍ ഇരുപത്തിമൂന്നാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാമാരുടെ യഹുദരുമായുള്ള ബന്ധത്തെ സംബന്ധിച്ച നയപരിപാടികള്‍ തുടരുവാനുള്ള സഭയുടെ സന്നദ്ധത അതു് പ്രഖ്യാപിക്കുകയാണെന്നും, അത് തങ്ങള്‍ വളരെയധികം ശാഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനതകളും ഒന്നിച്ചുകുടി ദൈവത്തെ സ്തിക്കുന്ന ദിനത്തിനായുള്ള ഒരു പുരാതനപ്രാര്‍ത്ഥനയുടെ ഭാഗിക പൂര്‍ത്തീകരണമായിട്ടാണ് മെത്രാമാരുടെ സിനഡിലെ തന്‍െറ പങ്കചേരലിനെ താന്‍ കാണുന്നതെന്നും അദ്ദേഹം കുട്ടിചേര്‍ത്തു







All the contents on this site are copyrighted ©.