2008-09-20 14:22:25

പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ആത്മീയമാനവികസവിശേഷതകള്‍ അതിശ്രേഷ്ഠമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


എല്ലാവിധ പ്രത്യയശാസ്ത്രപരമായ മുന്‍വീധികളില്‍നിന്നും വിമുക്തമായ മനോഭാവത്തോടെ പന്ത്രണ്ടാം പീയൂസ് പാപ്പായെ വീക്ഷിക്കുന്ന ഒരു വ്യക്തിയെ അത്ഭുതപ്പെടുത്തുന്നതാണ് പാപ്പായുടെ ഉദാത്തമായ ആത്മീയമാനവികസവിശേഷതകള്‍. അതുപോലെ പാപ്പായുടെ ജീവിതമാതൃകയും പ്രബോധനസമ്പന്നതയുടെ അസാധാരണതത്വവും വളരെ ആകര്‍ഷണീയമാണ്. പന്ത്രണ്ടാം പീയൂസ് പാപ്പായെ അധികരിച്ച് PAVE THE WAY സംഘടന റോമില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍ പങ്കെടുത്തവരെ കാസ്തല്‍ഗന്തോള്‍ഫോയിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. സുദീര്‍ഘമായ തന്‍െറ അജപാലനശ്രുഷക്കാലത്ത് പ്രത്യേകിച്ച് യഹുദജനതയ്ക്ക് സഹായമേകുന്നതില്‍ പാപ്പായെ നയിച്ച മാനവവിജ്ഞാനവും അജപാലനതീക്ഷണതയും വളരെ ശ്ലാഘനീയമാണ്. പ.പിതാവ് തുടര്‍ന്നു നിങ്ങലുടെ പക്കലുള്ള രേഖകള്‍ പാപ്പാ, നാസ്സി ഫാഷിസ്റ്റ് ഭരണക്കുടങ്ങളുടെ മര്‍ദ്ദനങ്ങളില്‍നിന്നും യഹുദരെ രക്ഷിക്കുന്നതിന് എത്രമാത്രം സഹായിച്ചുവെന്നതിന് തെളിവാണ്. അന്നത്തെ ബുദ്ധിമുട്ടേറിയ ചരിത്രസാഹചര്യം കണക്കിലെടുത്ത് രഹസ്യമായി, നിശബ്ദമായി അതെസമയം സമുര്‍ത്തമായി സഭയിലെ വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കിയ വിവിധപരിപാടികളെ വ്യക്തമാക്കുന്നതാണ് ആ രേഖകള്‍. വളരെ രൂക്ഷമായ നാസ്സി ഫാഷിസ്റ്റ് പീഡനങ്ങള്‍ ഉണ്ടാകതെയിരിക്കാനാണ് പന്ത്രണ്ടാം പീയുസ് പാപ്പാ രഹസ്യവും നിശബ്ദവും ആയ പരിപാടികള്‍ ആസ്ത്രൂണം ചെയ്തത്.1945 നവംബര്‍ ഇരുപത്തിഒന്‍പതാം തീയതി ജര്‍മ്മനിയിലെ നാസ്സിതടങ്കല്‍പാളയത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്‍പത് പ്രതിനിധികള്‍ വത്തിക്കാനിലെത്തി നാസ്സിപീഡനക്കാലത്ത് പാപ്പാ അവരോട് കാട്ടിയ ഔല്‍സുക്യത്തിനും ഉദാരതയ്ക്കും നന്ദി പറഞ്ഞത് അതിന്‍െറ തെളിവാണ്.







All the contents on this site are copyrighted ©.