2008-09-18 18:13:55

യുവലോകത്തിന് പാപ്പായുടെ രണ്ട് സമ്മാനങ്ങള്‍


  നിങ്ങളെ രണ്ട് നിധികള്‍ ഭരമേല്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു,പാപ്പാ പാരീസില്‍ തന്നെ കാണാനെത്തിയ യുവജനങ്ങളോട് പറഞ്ഞു. ആദ്യത്തെത്പ.ആത്മാവാണ്. സ്നേഹമായ പ.ആത്മാവ് അധികൃതസ്നേഹം എന്ന ദാനം സ്വീകരിക്കുവാന്‍ നിങ്ങളുടെ ഹൃദയങ്ങളെ തുറക്കും. പ.പിതാവ് തുടര്‍ന്നു - നിങ്ങളെല്ലാവരും സത്യം തേടുന്നു. സത്യത്തില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു. സത്യം ക്രിസ്തുവാണ്. അവിടുന്നു മാത്രമാണ് വഴിയും സത്യവും യഥാര്‍ത്ഥ ജീവനും. ക്രിസ്തുവിനെ കണ്ടത്തുന്നതിന്ന് പ.ആത്മാവിന് നിങ്ങളെത്തന്നെ അടിയറ വയ്ക്കുക. പ്രാര്‍ത്ഥനയിലെ നമ്മുടെ അത്യന്താപേക്ഷിതമായ മാര്‍ഗ്ഗദര്‍ശിയാണ് പ.ആത്മാവ്. അവിടുന്ന് നമ്മുടെ പ്രത്യാശയയെ ഉജ്ജലിപ്പിക്കുന്നു. ആത്മാവ് തന്നെയാണ് യഥാര്‍ത്ഥസന്തോഷത്തിന്‍െറ ഉറവിടവും. തുടര്‍ന്ന് രണ്ടാമത്തെ നിധിയായി കുരിശിന്‍െറ രഹസ്യത്തെ നല്‍കികൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു- ക്രൈസ്തവര്‍ക്ക് കുരിശ് ലോകത്തിന്‍െറ രക്ഷയ്ക്കായി ക്രൂശിക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട ദൈവത്തിന്‍െറ വിജ്ഞാനവും അപരിമേയസ്നേഹവുമാണ്. കുരിശിനോടുള്ള ആദരവ് പരിഹാസത്തിനും പീഡനത്തിന് തന്നെയും കാരണമാകാം. നമ്മുടെ മാനവസുരക്ഷിതത്വത്തെ അത് ഭീഷണിപ്പെടുത്തുന്നപോലെ തോന്നാം. എന്നാല്‍ അനുസ്മരിക്കുക, ദൈവത്തിന്‍െറ കൃപയെ പ്രഘോഷിക്കുകയും നമ്മുടെ രക്ഷയെ സ്ഥിരീകരിക്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം ആണ് കുരിശ്.







All the contents on this site are copyrighted ©.