2008-09-17 14:09:07

യൂറോപ്പ് ആത്മീയമായി പരാജയപ്പെടരുത് പാപ്പാ


ആധുനികജീവിതത്തില്‍ ദൈവത്തിന് സ്ഥാനമില്ലെന്ന ചിന്ത ആത്മീയപാപ്പരത്വത്തിന് കാരണമാകുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ യൂറോപ്പിന് മുന്നറിയിപ്പ് നല്‍കി. ദൈവത്തെ തേടുകയും അവിടുന്ന് നമ്മെ കണ്ടത്തൊന്‍ സ്വയം അനുവദിക്കുകയും ചെയ്യുക പുരാതനകാലത്തെപോലെ ഇന്നും ആവശ്യമാണ് പാപ്പാ തുടര്‍ന്നു - യൂറോപ്യന്‍സംസ്കാരത്തിന്‍െറ ആധാരമായിരുന്ന ദൈവാന്വേഷണവും അവിടത്തെ ശ്രവിക്കുവാനുള്ള സന്നദ്ധതയും ആണ് ഇന്നും ഏതൊരു അധികൃതസംസ്കാരത്തിന്‍െറയും ആധാരം. യൂറോപ്പ് അവളുടെ സംസ്കാരത്തിന്‍െറ ആധാരം വിസ്മരിക്കുകയാണെങ്കില്‍ ഏകപക്ഷീയതയുടെയും മതഭ്രാന്തിന്‍െറയും ഇരായാകാം. മനസ്സാക്ഷിരൂപീകരിക്കുന്ന തിലും സമൂഹത്തില്‍ അടിസ്ഥാന ധാര്‍മ്മികത വളര്‍ത്തിയെടുക്കുന്നതിലും മതത്തിന് അതുല്യസ്ഥാനമുണ്ട്ന്ന ബോധ്യം വളര്‍ത്തിയെടുക്കുക ഒരാവശ്യമാണ്.ദൈവത്തെ സംബന്ധിച്ച ചോദ്യങ്ങളെ അശാസ്ത്രീയമായി തള്ളിമാറ്റുമ്പോള്‍ യുക്തിയെ നിരാകരിക്കുകയും വന്‍ സാധ്യതകളെ ഒഴിവാക്കുകയും ആണ്.അത് ഗുരുതരമായ പരിണിതഫലങ്ങള്‍ക്ക് കാരണമാകുന്ന ദുരന്തങ്ങള്‍ക്ക് വഴിത്തിരിയിടും. ഉത്തരവാദിത്വങ്ങളുടെ അഭാവമായി സ്വാതന്ത്ര്യത്തെ വീക്ഷിക്കുന്ന പ്രവണതയും വളരെ അപകടകരമാണ്. കടമകളുടെ അഭാവവും ഏകപക്ഷീയതയും സ്വാതന്ത്ര്യത്തെയല്ല പ്രത്യുത അതിന്‍െറ നാശത്തെയാണ് കാട്ടുക. ഫ്രാന്‍സിലെ ഇടയസന്ദര്‍ശനവേളയില്‍ സംസ്കാരലോകത്തോട് പാശ്ചാത്യദൈവശാസ്ത്രത്തിന്‍െറ ഉത്ഭവങ്ങളും യൂറോപ്യന്‍സംസ്കാരത്തിന്‍െറ വേരുകളും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.







All the contents on this site are copyrighted ©.