2008-09-11 14:17:37

രാഷ്ട്രീയപ്രവര്‍ത്തനലക്ഷൃം പൊതുനന്‍മയായിരിക്കണമെന്ന് വിശ്വാസികളെ പഠിപ്പിക്കുക പാപ്പാ നിക്കരാഗ്വായിലെ മെത്രാമാരോട്


രാഷ്ടീയപ്രവര്‍ത്തനലക്ഷൃം അധികാരം ആകാതെ പൊതുനന്‍്മയായിരിക്കണമെന്ന് വിശ്വാസികളെ പഠിപ്പിക്കണ്ടതിന്‍െറ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.തെക്കെമേരിക്കന്‍ രാജ്യമായ നിക്കരാഗ്വായില്‍ നിന്ന് ആദ് ലിമിനാസന്ദര്‍ശനത്തിന് എത്തിയ മെത്രാന്‍മാരെ കാസ്തല്‍ഗന്തോള്‍ഫോയിലെ പേപ്പല്‍ഭവനത്തില്‍ പൊതുവായി സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ബെനഡിക്ട് പതിനാറാമന്‍. നിക്കരാഗ്വായിലെ ജനതയുടെ ഭാഗധേയത്വത്തില്‍ പങ്കുചേരാന്‍ മെത്രാന്‍മാര്‍ കാട്ടുന്ന ഔല്‍സുക്യത്തെയും രാഷ്ടീയപാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുവാനുള്ള കടമയെ ഔചിത്യനിഷ്ഠയാല്‍ ആദരിക്കുന്നതിനെയും പാപ്പാ ശ്ലാഘിച്ചു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ സുവിശേഷം ആലേഖിതമാകുന്നതിനും സമൂഹത്തിന്‍െറ വിവിധത്തലങ്ങളില്‍ സാക്ഷൃമേകികൊണ്ട് ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ദൈവരാജ്യത്തിന്‍െറ പുളിമാവായി രുപാന്തരപ്പെടുത്തുന്നതിനും ആയി സഭാതനയര്‍ക്കു് അടിയുറച്ച വിശ്വാസപരിശീലനംമേകുവാന്‍ പാപ്പാ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു.ഉപവിയും ഏകതാനതയും വിദ്യാദ്യാസവും പരിപോഷിപ്പിക്കുക പട്ടിണിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ചുഴിയില്‍ നട്ടം തിരിയുന്ന അവിടത്തെ സഭയുടെ മുഖ്യദൗത്യങ്ങളായി എടുത്തുപറഞ്ഞ പാപ്പാ തുടര്‍ന്നു- അടിസ്ഥാന മാനവികഅവകാശങ്ങള്‍ സംരക്ഷിക്കുവാനും അനീതിയെ അപലപിക്കുവാനും പരസ്പരധാരണ വളര്‍ത്തുവാനും സഭ കാട്ടുന്ന പ്രതിബദ്ധത പ്രശംസനീയം തന്നെ. അവിടത്തെ മതാദ്ധ്യാപകര്‍ നടത്തുന്ന സഭാസേവനം ഏറെ ആദരിക്കപ്പെടേണ്ടിയിരിക്കുന്നു.








All the contents on this site are copyrighted ©.