2008-09-09 08:14:49

പ്രയാസങ്ങളില്‍ നഷ്ടധൈര്യരാകാതെ മുന്നറുക പാപ്പാ വൈദികരോട്


പ്രയാസങ്ങളില്‍ ഭയപ്പെടുകയോ നഷ്ടധൈര്യരാകുകയോ ചെയ്യരുത്. നിലത്ത് വീണ് വളരെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല ഗോതമ്പുവിത്താകുക വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലെ സര്‍ദീനിയാ സംസ്ഥാനത്തെ കാല്യരിയില്‍ ഇടയസന്ദര്‍ശനം നടത്തിയവസരത്തില്‍ വൈദികരെ ഉദ്ബോധിപ്പിച്ചു. ദൈവം തന്‍െറ കൃപയുടെ പരിചാരകരും സ്നേഹത്തിന്‍റെ സാക്ഷികളും ആകുവാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പാപ്പാ വൈദികരോടായി തുടര്‍ന്നു ആധികാരികമായി ദൈവവചനം പ്രഘോഷിക്കുക പൊറുക്കലിന്‍റെയും നല്‍കലിന്‍െറയും അടയാളങ്ങള്‍ നവീകരിക്കുക നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആട്ടിന്‍കുട്ടത്തിന്‍െറ സേവനത്തില്‍ സ്നേഹാര്‍ദ്രമായ ഔല്‍സുക്യം കാട്ടുക. വൈദികരോടെപ്പം സന്നിഹിതരായിരുന്ന വൈദികവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു പഠനത്തിനും അജപാലനപരമായ അനുഭവങ്ങള്‍ക്കും ആയുള്ള ദൈനംദിനശ്രമത്തില്‍ ക്രിസ്തവുമായുള്ള ആഴമായ കുട്ടായ്മ വളര്‍ത്തിയെടുക്കുന്നതിനായുള്ള നിരന്തരയത്നത്തിന് പ്രഥമസ്ഥാനം നല്‍കുവാന്‍ വിസ്മരിക്കരുത്. അതിലാണ് അതില്‍ മാത്രമാണ് അധികൃതഅപ്പസ്തോലികവിജയത്തിന്‍െറ രഹസ്യം.







All the contents on this site are copyrighted ©.