2008-08-25 07:56:17

സാമൂഹികസമ്പര്‍ക്കമാധ്യമപ്രേഷിതത്വത്തിന്‍െറ കേന്ദ്രം സുവിശേഷവല്‍ക്കരണമായിരിക്കണമെന്ന് ബിഷപ്പ് ഹെന്‍ട്രി ഡിസൂസാ.


സാമൂഹികസമ്പര്‍ക്കമാധ്യമപ്രേഷിത്വത്തിന്‍െറ കേന്ദ്രം സുവിശേഷവല്‍ക്കരണമായിരിക്കണമെന്ന് കര്‍ണാടകസംസ്ഥാനത്തെ ബല്ലാരി രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഹെന്‍ട്രി ഡിസൂസാ.സുവിശേഷവല്‍ക്കരണം എല്ലാ കത്തോലിക്കാമാധ്യമപ്രവര്‍ത്തനങ്ങളെയും തീക്ഷ്ണമാക്കുകയും ഉജ്ജലിപ്പിക്കുകയും ചെയ്യുമെന്ന് കര്‍ണാടകസംസ്ഥാനത്തെ കത്തോലിക്കാസാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പ്രസ്താവിച്ചു. അധികൃതസുവിശേഷവല്‍ക്കരണം സമഗ്രവികസനവും വ്യക്തികളുടെയും സമൂഹങ്ങളുടെയും പുരോഗതിയും സാധിക്കുകയും ജുനങ്ങളുടെ ജീവിതത്തിന് അര്‍ത്ഥമേകുകയും ചെയ്യും ബിഷപ്പ് ഡിസൂസാ തുടര്‍ന്നു- ഭാരതത്തിലെ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തനം വീക്ഷണത്തില്‍ കുടുതല്‍ മതാന്തരവും പ്രവര്‍ത്തനത്തില്‍ യഥാര്‍ത്ഥ സഭാക്യൈപരവും ആയിരിക്കണം.സഭയുടെ മാധ്യമകേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട ദ്വീപുകളാകാതെ

ജീവിതത്തിന്‍െറ എല്ലാത്തലങ്ങളിലുമുള്ളവരെ ആകര്‍ഷിക്കുന്ന പൂന്തോട്ടങ്ങളായി രുപാന്തരപ്പെടണം.








All the contents on this site are copyrighted ©.