2008-08-25 07:37:37

ഫാദര്ലൂയിസ് ഫ്രാ൯സീസ്കൊ ലദാരിയ ഫെറേര്എസ്.ജെ. വിശ്വാസസിദ്ധാന്ത സംഘത്തിന്റെ പുതിയ സെക്രട്ടറി.


വിശ്വാസസിദ്ധാന്ത സംഘത്തിന്റെ പുതിയ കാര്യദര്ശിയായി ഈശോസഭാവൈദിക൯ ലൂയിസ് ഫ്രാ൯സീസ്കൊ ലദാരിയ ഫെറേറിനെ ബനഡിക്ട് പതിനാറാമ൯ മാര്പാപ്പ നിയമിച്ചിരിക്കുന്നു; ഒപ്പം അദ്ദേഹത്തെ ആര്ച്ചുബിഷപ്പിന്റെ പദവിയിലേക്കുയര്ത്തുകയും ചെയ്തു. വിശ്വാസസിദ്ധാന്ത സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആര്ച്ചുബിഷപ്പ് ആഞ്ജെലൊ അമാത്തൊ വിശുദ്ധരുടെ നാമകരണ നടപടകള്ക്കായുള്ള സംഘത്തിന്റെ തലവനായി നാമനിര്ദ്ദേശം ചെയ്യപ്പെട്ടതിനെ തുടര്ന്നുണ്ടായ ഒഴിവിലേക്കാണ് ഈ നിയമനം. റോമിലെ പൊന്തിഫിക്കല്ഗ്രിഗോറിയ൯ യൂണിവേഴ്സിറ്റിയില്ദൈവശാസ്ത്രാദ്ധ്യാപകനും അന്തര്ദ്ദേശിയ ദൈവവിജ്ഞാനിയ കമ്മീഷന്റെ സെക്രട്ടറി ജനറലുമായി പ്രവര്ത്തിച്ചുവരികയായിരുന്നു നിയുക്ത ആര്ച്ചുബിഷപ്പ് ലദാരിയ ഫെറേര്. സ്പെയിനിലെ മനാകോറില്1944-ല്ജനിച്ച അദ്ദേഹം 1973-ല്വൈദികപട്ടം സ്വീകരിച്ചു.








All the contents on this site are copyrighted ©.