2008-08-25 07:18:20

അമേരിക്കയില്മതാത്മകസാക്ഷുത്തിന് എന്നും ഒരു ഭാവാത്മകധര്മ്മം ഉണ്ടായിരുന്നുവെന്ന് ആര്ച്ചുബിഷപ്പ് ചാള്സ് ചാപുട്ട്.


അമേരിക്കയിലെ രാഷ്ട്രീയജീവിതം ഉള്പ്പെടെയുള്ള പൊതുജീവിതത്തില്മതാത്മകസാക്ഷുത്തിന് എന്നും ശക്തിമത്തും ഭാവാത്മകവും ആയ ഒരു ധര്മ്മമുണ്ടായിരുന്നുവെന്ന് ഡെന്വര്അതിരുപതാസാരഥി ആര്ച്ചുബിഷപ്പ് ചാള്സ് ചാപുട്ട്. ‘സീസറിനുള്ളത് സീസറിന് കൊടുക്കുക നമ്മുടെ കത്തോലിക്കാവിശ്വാസം രാഷ്ടീയതലത്തില്ജീവിച്ചുകൊണ്ടുള്ള ദേശസേവനം’ എന്ന ശീര്ഷകത്തിലെ തന്െറ ഗ്രന്ഥത്തെ അധികരിച്ച് അതിരുപതാദിനപത്രമായ ഡെന്വര്കാത്തലിക്ക് റെജിസ്റ്റര്എന്ന ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയബന്ധിയായ കാര്യങ്ങളില്തങ്ങളുടെ ധാര്മ്മികബോധ്യങ്ങളെ അവതരിപ്പിക്കുവാന്സാധിക്കുന്നതുകൊണ്ട് മതവിശ്വാസികള്ക്ക് പ്രജാധിപത്യത്തെ സമ്പന്നമാക്കാനാവും.അതിന് ധൈര്യമാവശ്യമാണ്. നമ്മുടെ പ്രഥമ കടമ ദൈവത്തോടാണ്. അതിനെക്കാള്പ്രധാനപ്പെട്ടതായി ഒന്നുമില്ല. അവിടുത്തോടും അവിടത്തെ സഭയോടും വിശ്വസ്തരാണെങ്കില്ജീവിതത്തിലെ ഇതരപ്രവര്ത്തനങ്ങള്കാര്യക്ഷമവും ഫലദായകവും ആയിരിക്കും. വാക്കുകളിലെയും തെരഞ്ഞെടുപ്പുകളിലെയും പ്രവര്ത്തനങ്ങളിലെയും വിശ്വാസത്തിന്റെ ധാര്മ്മികസാക്ഷൃമാണ് കത്തോലിക്കര്ക്ക് രാഷ്ട്രത്തിന് നല്കാവുന്ന ഏറ്റം ശ്രേഷ്ഠമായ ദാനം. ആര്ച്ചുബിഷപ്പ് കുട്ടിചേര്ത്തു.








All the contents on this site are copyrighted ©.