2008-08-22 16:41:26

മോണ്‍സിഞോര്‍ ഗോര്‍ഗ് റാറ്റ്സിംഗറിന് കാസ്തല്‍ഗന്തോള്‍ഫോനഗരത്തിന്‍െറ ബഹുമതിപൗരത്വം

 


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ സഹോദരന്‍ മോണ്‍സിഞോര്‍ ഗോര്‍ഗ് റാറ്റ്സിംഗറിന് കാസ്ത ല്‍ഗന്തോള്‍ഫോനഗരിയുടെ ബഹുമതിപൗരത്വം നല്‍കപ്പെട്ടു.അദ്ദേഹം ഏതാണ്ട് മൂന്നു പതിറ്റാണ്ട് ജര്‍മ്മനിയിലെ റാത്തിസ്ബോണ കത്തീദ്രലില്‍ ഗായകസംഘനേതാവെന്നനിലയില്‍ നല്‍കിയ സേവനത്തിന്‍െറ അംഗീകാരമായിട്ടാണ് ആ ബഹുമതി നല്‍കപ്പെട്ടത്.കാസ്തല്‍ഗന്തോള്‍ഫോയിലെ പേപ്പല്‍ അരമനയില്‍ വച്ചാണ് ആ ബഹുമതിനല്‍കല്‍ചടങ്ങ് നഗരമേയര്‍ നിര്‍ഹിച്ചത്. അദ്ദേഹത്തിന് നന്ദി പറഞുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞു -ഇപ്പോള്‍ കാസ്തല്‍ഗന്തോള്‍ഫോ എനിക്ക് കുടുതല്‍ പ്രിയപ്പെട്ടതാകുന്നു. ആദ്യംമുതല്‍ എന്‍െറ സഹോദരന്‍ എന്നോടെപ്പം ഒരു ചങ്ങാതി എന്നനിലയില്‍ മാത്രമല്ല ആശ്രയിക്കത്തക്ക ഒരു വഴികാട്ടിയെന്നനിലയിലും ഉണ്ടായിരുന്നു. നിശ്ചയദാര്‍ഡ്യത്തോടുകുടിയതും സുവ്യക്തവുമായ തീരുമാനങ്ങളെടുത്തിരുന്ന അദ്ദേഹം എനിക്ക് ദിശാനിര്‍ണ്ണയന സംശോധക ബിന്ദുവായിരുന്നു. എന്‍െറ സഹോദരന്‍ സൂചിപ്പിച്ചതു പോലെ ഞങ്ങള്‍ ജീവിതസായാഹ്നത്തിലേയ്ക്ക് നീങ്ങുകയാണ്. ഈയവസരത്തിലും ദൈനംദിനജീവിതത്തിന്‍െറ ഭാരങ്ങള്‍ പ്രശാന്തതയോടും എളിമയോടും ധൈര്യത്തോടും കുടെ സ്വീകരിക്കുവാന്‍ എന്നെ സഹായിക്കുന്നു








All the contents on this site are copyrighted ©.