2008-08-20 15:54:35

പാവപ്പെട്ടവരെ പരിഗണിക്കുന്ന ഏവര്‍ക്കും പ്രത്യാശയേകുന്ന സമൂഹത്തിന് രുപമേകുക ബിഷപ്പ് വില്യം മോര്‍ഫി

 


പാവപ്പെട്ടവരിലേയ്ക്കും വേധ്യരായവരിലേയ്ക്കും കടന്നുചെല്ലുന്നതും എല്ലാവര്‍ക്കും അധികൃത പ്രത്യാശയേകുന്നതുമായ ഒരു സമൂഹത്തിനു് രുപമേകുന്നതിന് നവീകൃതതീക്ഷ്ണതയോടെ യത്നിക്കുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ ആഭ്യന്തരനീതിയ്ക്കും മാനവവികസനത്തിനും ആയുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് വില്യം മോര്‍ഫി വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.സെപ്റ്റംബര്‍മാസത്തിലെ ആദ്യതിങ്കളാഴ്ച ആചരിക്കുന്ന തൊഴില്‍ദിനത്തിനായി നല്‍കിയ സന്ദേശത്തിലാണ് ആ ആഹ്വാനം കാണുക. സമ്പദ്സ്ഥിതിയെ അധികരിച്ച പ്രശ്നബന്ധിയായ ചര്‍ച്ചകളില്‍ സഭാപ്രബോധനത്തിന്‍െറ മൂലക്കല്ല് തൊഴിലാളിയുടെ ഔന്നിത്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സാമ്പത്തികപ്രശ്നങ്ങളെയും മനുഷ്യജീവനെയും അധികരിച്ച ചര്‍ച്ചകള്‍    കത്തോലിക്കാസഭയുടെ സാമൂഹികധാര്‍മ്മികപ്രബോധനങ്ങളുടെ ചുവടുപിടിച്ചായിരിക്കണമെന്ന് വിശ്വാസികളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു.

 

 

 








All the contents on this site are copyrighted ©.