2008-08-20 15:51:37

വിവിധ തലങ്ങളിലെ അന്തരങ്ങള്‍ വികസനത്തിന്‍െറയും വളര്‍ച്ചയുടെയും അനര്‍ഘസ്രോതസ്സാണെന്ന് ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ

 


വിവിധ തലങ്ങളിലെ അന്തരങ്ങള്‍ വികസനത്തിന്‍െറയും വളര്‍ച്ചയുടെയും അനര്‍ഘസ്രോതസ്സാണെന്ന് ഇറാക്കിലെ കിര്‍കുക്ക് അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ. അടുത്തയിട കിര്‍കുക്കിലെ ഒരു മോസ്ക്കില്‍ സമാധാനാര്‍ത്ഥം നടന്ന ക്രൈസ്തവ ഇസ്ളാം മതാനുയായികളുടെ സംയുക്തപ്രാര്‍ത്ഥനാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിലും സ്വാതന്ത്യത്തിലും ജീവിക്കണമെങ്കില്‍ ഗതകാലതിക്താനുഭവങ്ങളെ വിസ്മരിക്കുവാന്‍ നമ്മുക്ക് സാധിക്കണം ആര്‍ച്ചുബിഷപ്പ് തുടര്‍ന്നു- ഇറാക്കില്‍ നടന്ന രക്തചൊരിച്ചിലിന്‍െറ വേദനാജനകമായ അനുഭവങ്ങള്‍ മറക്കാം. പുരോഗതിയുടെ പുതിയ അദ്ധ്യായം  നമുക്ക് ഒറ്റക്കെട്ടായി തുറക്കാം.അക്രമങ്ങളും മരണവും നാശവും വളരെയധികം നടന്നു. സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാനാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. വിവിധ ഇസ്ലാംവിഭാഗങ്ങളുടെ പ്രതിനിധികളും ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോയുടെ നേതൃത്വത്തിലെ പത്ത് ക്രൈസ്തവപ്രതിനിധികളും ഉള്‍പ്പെടെ 250 മതനേതാക്കമ്മാര്‍ പ്രാര്‍ത്ഥനാസമ്മേനത്തില്‍ പങ്കെടുത്തു.

 








All the contents on this site are copyrighted ©.