2008-08-19 14:25:41

ശത്രുവിനെ സ്നേഹിക്കുകയെന്ന ക്രിസ്തുപ്രബോധനമാണ് ക്രിസ്തുസഭയിലേയ്ക്ക് തന്നെ ആകര്‍ഷിച്ചതെന്ന് മാസാബ് ജോസഫ് യൂസേഫ്

 


ശത്രുവിനെ സ്നേഹിക്കുകയെന്ന ക്രിസ്തുസൂക്തമാണ് തന്നെ ക്രിസ്തുസഭയിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് അടുത്തയിട ക്രൈസ്തവവിശ്വാസം സ്വീകരിച്ച വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് ഷെയിക്ക് ഹസ്സാന്‍ യൂസേഫിന്‍െറ മകന്‍ മാസാബ് ജോസഫ് യൂസേഫ് തന്‍െറ മാനസാന്തരത്തെപ്പറ്റി ഇസ്രയേല്‍ ദിനപത്രം ഹറേയിറ്റ്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറുഞ്ഞു. ഇസ്ളാംബന്ധിയായ പഠനം തനിക്ക് സംതൃപ്തിദായകമല്ലായിരുന്നുവെന്ന് പ്രസ്താവിച്ചയദ്ദേഹം ഇസ്ലാം ദൈവത്തെക്കാളുപരി മഹമ്മദിനെ ആദരിക്കുകയാണെന്നും മതത്തിന്‍െറ പേരില്‍ മുസ്ലിങ്ങള്‍ നിരപരാധികളെ കൊല ചെയ്യുകയാണെന്നും അപലപിച്ചു. യേശുവിലേയ്ക്കും ക്രൈസ്തവമതത്തിലേയ്ക്കും തന്‍െറ കുടുബാംഗങ്ങള്‍ കണ്ണുകള്‍ തുറക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച യൂസേഫ് തെറ്റുകള്‍ തിരുത്തി മെച്ചപ്പെട്ടവരാകുവാനും അങ്ങനെ മദ്ധ്യപൂര്‍വപ്രദേശത്ത് സമാധാനപാതയെരുക്കുവാനും തന്‍െറ മുന്‍സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു








All the contents on this site are copyrighted ©.