2008-08-16 13:44:41

ഓസ്ട്രേലിയയിലെ യുവജനസംഗമം വിശ്വാസം ആഴപ്പെടുത്തുന്നതായി സര്‍വേ

 


ഓസ്ട്രേലിയയില്‍ നടന്ന യുവജനസംഗമത്തില്‍ പങ്കെടുത്തവരില്‍ വിശ്വാസം ആഴപ്പെടുന്നതായി ഒരു സര്‍വേ കാണിക്കുന്നു. തീര്‍ത്ഥാടകരുടെ പുരോഗതി 2008 എന്ന ശീര്‍ഷകത്തിലെ ആ സര്‍വേ അവിടത്തെ ഒരു കത്തോലിക്കായുണിവേഴ്സിറ്റി യുവജനസംഗമത്തിന്‍െറ കാരൃനിര്‍വാഹണസമതിയുടെ സഹായത്തോടെയാണ്  നടത്തിയത്. ഇന്‍്റര്‍നെറ്റിലൂടെ നടത്തിയ സര്‍വേയില്‍ 12275 പേര്‍ സഹകരിച്ചു. ആത്മീയനുഭവം തേടിയാണ് തങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തതെന്ന് പറയുന്നയവര്‍ ആ പശ്ചാത്തലത്തില്‍ മാര്‍പ്പാപ്പയെ കാണുവാനും ശ്രവിക്കുവാനും തങ്ങള്‍ ആഗ്രഹിച്ചുവെന്നും വെളിപ്പെടുത്തുന്നു. ദൈവവുമായി അടുത്തബന്ധം തങ്ങളാഗ്രഹിക്കുന്നുവെന്നും,അതുപോലെ വിശ്വസിക്കുന്നതു ജീവിക്കുവാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും അവര്‍ പറയുന്നു








All the contents on this site are copyrighted ©.