2008-08-14 14:38:32

ജോര്‍ജിയയിലെ  സംഘര്‍ഷത്തെപറ്റി അപ്പസ്തോലിക് നൂണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് ക്ളൗദിയോ ഗുജറോത്തി.

 


ജോര്‍ജിയയിലെ റഷ്യന്‍ ആക്രമണം ഒരു ഭൂഖണ്ഡത്തെ മുഴുവനെയും പ്രക്ഷുബ്ധ മാക്കാമെന്ന് ജോര്‍ജിയയിലെ അപ്പസ്തോലിക് നൂണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് ക്ളൗദിയോ ഗുജറോത്തി. ആ യാഥാര്‍ത്ഥ്യം അവിടെ സ്ഥിരമായ സമാധാനം എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കുന്നുവെന്നും സമാധാനത്തിനായി താന്‍ പ്രാര്‍ത്ഥനാപൂര്‍വകം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും, വത്തിക്കാന്‍ റോഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. ജോര്‍ജിയയില്‍ അരങ്ങേറുന്ന തരത്തിലുള്ള യുദ്ധം നാശത്തിനു മാത്രമേ കാരണമാകയുള്ളൂയെന്നും, പാവപ്പെട്ടവരുടെയും ബലഹീനരുടെയും അവസ്ഥയെ അത് കുടുതല്‍ പരിതാപകരമാക്കുമെന്നും ആര്‍ച്ചുബിഷപ്പ് അപലപിക്കുന്നു.  സൈനികനടപടികള്‍ നിര്‍ത്തിവച്ച് ഗൗരവപൂര്‍വകം സംവാദത്തിന് തുടക്കം കുറിക്കുവാന്‍ അദ്ദേഹം ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുകയും, രുക്ഷമായ പ്രതിസന്ധിയുടെ ഈ വേളയില്‍ ആ രാജ്യങ്ങളെ വിസ്മരിക്കുരുതെന്ന് അന്താരാഷ്ട്രസമൂഹത്തോട് അഭ്യത്ഥിക്കുകയും ചെയ്യുന്നു.  

 

 

 








All the contents on this site are copyrighted ©.