2008-07-26 11:39:29

മാര്‍ ആ൯ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത, ഫാദര്‍ വര്‍ഗീസ് കോളുതറ, സി.എം.ഐ. എന്നിവര്‍ സഭാനിയമങ്ങളുടെ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപദേശകര്‍.

 


തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ ആ൯ഡ്രൂസ് താഴത്ത്, അമലോത്ഭവ മറിയത്തിന്‍റെ കര്‍മ്മലീത്ത സഭയുടെ മൈസൂര്‍ സെന്‍റ് പോള്‍സ് പ്രോവി൯സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ വര്‍ഗീസ് കോളുതറ എന്നിവര‍െ സഭാനിയമങ്ങളുടെ വ്യാഖ്യാനം മുഖ്യ ദൗത്യമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപദേശകരായി പതിനാറാം ബനഡിക്ട് മാര്‍പാപ്പ ജൂലൈ 26 ശനിയാഴ്ച നിയമിച്ചു. റോമിലെ സാന്താ ക്രോച്ചെ പൊന്തിഫില്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപക൯ ഫാദര്‍ പാബ്ളൊ ജെഫായെല്‍, വെനീസിലെ വിശുദ്ധ പത്താം പീയൂസ് പഠനകേന്ദ്രത്തില‍െ അദ്ധ്യാപക൯ ഫാദര്‍ ലൂയിസ് ഒകുലിക്, റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ റക്ടര്‍ ഫാദര്‍ സിറില്‍ വാസില്‍, എസ്.ജെ., പ്രസ്തുത ഇന്‍സ്റ്റിട്യൂട്ടിലെ അദ്ധ്യാപ൯ ഫാദര്‍ ലൊറേന്‍സൊ ലൊറൂസ്സൊ, ഓ.പി. ബുഡാപെസ്റ്റിലെ (ഹംഗറി) കത്തോലിക്കാ എജിയെറ്റം ഇന്‍സ്റ്റിട്യൂട്ടിലെ അദ്ധ്യാപ൯ പീറ്റര്‍ സ്താബോ എന്നിവരെയും നിയമ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റ‍െ ഉപദേശകരായി ബനഡിക്ട് പതിനാറാമ൯ പാപ്പാ അന്നു നിര്‍ദ്ദേശം ചെയ്തു.

 








All the contents on this site are copyrighted ©.