2008-07-23 10:29:53

ഇറാക്കിന്‍റെ പ്രധാനമന്ത്രിക്ക് പാപ്പാ ദര്‍ശനം അനുവദിക്കും


ബെനഡിക്ട് പതിനാറാമന്‍പാപ്പാ ഇറാക്കിന്‍റെ പ്രധാനമന്ത്രി നുറി കാമില്‍ അല്‍-മാലിക്കിനെ ജൂലൈ 25 ന് വെള്ളിയാഴ്ച കൂടിക്കാഴ്ച്ക്കായി സ്വീകരിക്കും. റോമിനടുത്തുള്ള കാസ്തെല്‍ ഗന്തോള്‍ഫൊയിലെ വേനല്‍ക്കാല അരമനയില്‍ വച്ചായിരിക്കും ഈ കൂടിക്കാഴ്ച. 2006 ഏപ്രില്‍ 22ന് പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നുറി കാമില്‍ അല്‍-മാലിക്ക് ഷിയ മുസ്ലീം ആണ്. ദാവ്വ മുസ്ലീം പാര്‍ട്ടിത്തലവനുമാണദ്ദേഹം. 2010 വരെയാണ് അദ്ദേഹത്തിന്‍റെ ഭരണകാലാവധി. വെള്ളിയാഴ്ച രാവിലെ പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നുറി കാമില്‍ അല്‍-മാലിക്ക് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബെര്‍ത്തോണെയുമായി സംഭാഷണത്തിലേര്‍പ്പെടും.

ഇറാക്കിലെ രണ്ട്കോടി അറുപത്തിനാല് ലക്ഷത്തില്പരം നിവാസികളില്‍ കത്തോലിക്കര്‍ രണ്ടുലക്ഷത്തി തൊണ്ണൂറായിരം മാത്രമാണ്.

 








All the contents on this site are copyrighted ©.