2008-07-10 08:03:38

ആര്‍ച്ചുബിഷപ്പ് ആഞ്ജെലൊ അമാത്തൊ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ തലവ൯.


വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ പ്രീഫെക്ടായി സലേഷ്യ൯ സന്ന്യാസസഭാംഗമായ ആര്‍ച്ചുബിഷപ്പ് ആഞ്ജെലൊ അമാത്തൊയെ പതിനാറാം ബനഡിക്ട് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. വിശ്വാസസിദ്ധാന്ത സംഘത്തിന്‍റെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചുവരവേയാണ് അദ്ദേഹത്തിന് ഈ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

കാന൯നിയമം വ്യവസ്ഥചെയ്യുന്ന പ്രായപരിധി എത്തിയതിനാല്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പ്രീഫെക്ട് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് കര്‍ദ്ദിനാള്‍ ജൊസേ സരയിവ മാര്‍ട്ടി൯സ് സമര്‍പ്പിച്ചിരുന്ന അപേക്ഷ മാര്‍പാപ്പ സ്വീകരിച്ചുകൊണ്ട് തല്‍സ്ഥാനത്ത് ആര്‍ച്ചുബിഷപ്പ് അമാത്തൊയെ നിയമിക്കുകയായിരുന്നു.

 

 








All the contents on this site are copyrighted ©.