2008-05-06 15:32:24

മാര്‍പാപ്പ മ്യാ൯മറിലെ ജനങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു.

 


ചുഴലിക്കൊടുങ്കാറ്റ് മ്യാ൯മറില്‍ മരണവും വ൯ നാശനഷ്ടങ്ങളും വിതച്ചിരിക്കുന്നതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ അതീവ ദുഃഖവും രാജ്യത്തെ ജനങ്ങളെ പാപ്പായുടെ സഹാനുഭൂതിയും അറിയിച്ചുകൊണ്ട് ഒരു കമ്പിസന്ദേശം വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചിസീയൊ ബെര്‍തോണെ അയച്ചു, ആ പ്രകൃതിദുരന്തത്തിരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പ മരണമടഞ്ഞവര്‍ക്ക് ദൈവത്തിന്‍റെ ശാന്തിയും ഭവനരഹിതരായിരിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്ന സര്‍വ്വര്‍ക്കും ദൈവത്തില്‍നിന്ന് സഹനശക്തിയും സമാശ്വാസവും അപേക്ഷിക്കുന്നുവെന്നും മ്യാ൯മറിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷ൯ ആര്‍ച്ചുബിഷപ്പ് പോള്‍ സിങ്തുങ് ഗ്രവങിന്‍റെ പേരില്‍ അയച്ച കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബെര്‍തോണെ അറിയിച്ചു, ഔദാര്യപൂര്‍വവും ഫലപ്രദവുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ അന്തര്‍ദ്ദേശിയ സമൂഹം ആ രാജ്യത്ത‍െ ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന പാപ്പാ തന്‍റ‍െ ദാര്‍ഡൈക്യവും ഔത്സുക്യവും പൗരാധികാരികളെയും മ്യാ൯മറിലെ പ്രിയപ്പെട്ട ജനതമുഴുവനെയും അറിയിക്കാ൯ ആര്‍ച്ചുബിഷപ്പ് ഗ്രവങിനെ ചുമതലപ്പെടുത്തുന്നതായും വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി തന്‍റെ കമ്പിസന്ദേശത്തില്‍ അറിയിച്ചു.

 








All the contents on this site are copyrighted ©.