2008-03-27 06:57:25

മാര്‍പ്പാപ്പാ തിബറ്റിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.


ഈദിനങ്ങളില്‍ തിബറ്റില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ അതീവ ആശങ്കയോടെയാണ് ഞാന്‍ പിന്‍ചെല്ലുന്നത്. നിരവധി വ്യക്തികളുടെ സഹനങ്ങള്‍ക്കുമുന്നില്‍ ഒരു പിതാവിനടുത്ത എന്‍റെ ഹൃദയം ദുഖവും വേദനയും അനുഭവിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ നമ്മള്‍ പുനര്‍ജ്ജീവിക്കുന്ന യേശുവിന്‍റെ പീഢാനുഭവത്തിന്‍റെയും മരണത്തിന്‍റെയും രഹസ്യം അവരുടെ അവസ്ഥയെക്കുറിച്ച് സവിശേഷാവബോധമുള്ള വരായിരിക്കാന്‍ നമ്മെ സഹായിക്കട്ടെ. അക്രമപ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല, മറിച്ച് അവ കൂടുതല്‍ വഷളാകുകയെയുള്ളു. എന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഹൃദയമനസ്സുകളെ പ്രബുദ്ധമാക്കാനും, സംഭാഷണത്തിന്‍റേയും സഹിഷ്ണുതയുടേയും സരണി തിരഞ്ഞെടുക്കുന്നതിന് ഓരോ വ്യക്തിക്കും ധൈര്യമേകാനും,വെളിച്ചത്തിന്‍റെ ഉറവിടമായ, സര്‍വ്വശക്തനായ ദൈവത്തോട് നമുക്ക് അപേക്ഷിക്കാം.

മാര്‍ച്ച് 19 ന് ബുധനാഴ്ച വത്തിക്കാനില്‍ ആറാം പൌലോസ് പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ അനുവദിച്ച പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വിവിധരാജ്യക്കാരായിരുന്ന എണ്ണായിരത്തിലേറെപ്പേരെ സംബോധനചെയ്യവെ, സമാപനപ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും മുന്‍പാണ് പാപ്പാ തിബറ്റിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചത്.

 

 








All the contents on this site are copyrighted ©.