2006-07-29 17:34:50

മാര്‍പാപ്പ കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയില‍െ വേനല്‍ക്കാല അരമനയില്‍


പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഉത്തര ഇറ്റലിയിലെ വല്ലെ ദവൊസ്ത പര്‍വ്വത പ്രദേശത്ത‍െ വിശ്രമത്തിനുശേഷം റോമിന്‍റെ ദക്ഷിണപ്രാന്തത്തിലുള്ള കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അപ്പസ്തോലിക അരമനയില്‍ എത്തിയിരിക്കുന്നു.

ഞായറാഴ്ച മദ്ധ്യാഹ്നത്തിലെ ത്രികാലജപം ജൂലൈ 30 മുതല്‍ കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ വേനല്‍ക്കാല അരമനയുടെ അങ്കണത്തില്‍ സമ്മേളിക്കുന്നവരോടൊത്ത് മാര്‍പാപ്പ ചൊല്ലും.  ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചാപരിപാടി പാപ്പാ ഓഗസ്റ്റ് രണ്ടിന് വത്തിക്കാനില്‍ പുനരാരംഭിക്കും. 

 








All the contents on this site are copyrighted ©.