2006-07-17 18:20:24

വിശുദ്ധ നാട്ടിലെ സമാധാനത്തിന് മാര്‍പാപ്പ പ്രാത്ഥനകള്‍ ആഹ്വാനം ചെയ്യുന്നു.


ഈ ദിവസങ്ങളില്‍ വിശുദ്ധ നാട്ടില്‍നിന്നെത്തുന്ന വാര്‍ത്തകള്‍, പ്രത്യേകിച്ച് ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളും അനവധി പൗരജനങ്ങള്‍ അതിനിരയാകുന്നതും, എല്ലാവരിലും പുതിയതും ഗൗരവാവഹവുമായ ആശങ്ക ഉളവാക്കുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു.  നിഷ്ക്കരുണമായ ഈ വിരുദ്ധതയ്ക്ക്, നിര്‍ഭാഗ്യവശാല്‍, നിയമത്തിന്‍റെയും നീതിയുടെയും ലംഘനങ്ങളുടെ മൂലകാരണങ്ങളുണ്ടെന്നും പാപ്പ പറഞ്ഞു. 

ഉത്തര ഇറ്റലിയിലെ വല്ലെ ദവൊസ്തയില്‍ വിശ്രമദിനങ്ങള്‍ ചിലവഴിക്കുന്ന പാപ്പാ ബനഡിക്ട് പതിനാറാമന്‍ അവിടെ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ ത്രികാലജപം നയിച്ചശേഷമാണ് ഇവ പറഞ്ഞത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കോ പ്രത്യാക്രമണങ്ങള്‍ക്കോ, പ്രത്യേകിച്ച് അവ പൗരജനങ്ങള്‍ക്ക് ദുരന്തങ്ങള്‍ വരുത്തിവയ്ക്കുമ്പോള്‍, യാതൊരു ന്യായീകരണവുമില്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.  ഇവ്വിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ, തിക്താനുഭവങ്ങള്‍ പഠിപ്പിക്കുന്നതുപോല‍െ, ഭാവാത്മകമായ യാതൊരു നേട്ടവും കൈവരിക്കാനാവില്ലയെന്നം പാപ്പാ കൂട്ടിച്ചേര്‍ത്തു.  കര്‍മ്മല നാഥയായ പരിശ്ദ്ധ കന്യകയ്ക്ക് പ്രതിഷ്ഠിതമായ ദിനമാണിന്ന്”, പരിശുദ്ധ പിതാവ് തുടര്‍ന്നു. ലബനനില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍മാത്രം അകലമുള്ള, ഈ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ക്കിരയാവുന്ന ഇസ്രയേലി നഗരമായ ഹൈഫായില്‍ തലയ‍െടുപ്പോടെ ഉയര്‍ന്നു നില്ക്കുന്ന, വിശുദ്ധ നാട്ടില‍െ ഒരു മലയാണ് കാര്‍മ്മെല്‍. 

ദൈവത്തില്‍നിന്ന് മൗലികദാനമായ പരസ്പരധാരണൈക്യം പ്രാപിച്ചുതരുന്നതിനും, രാഷ്ട്രനേതാക്കളെ യുക്തിയുടെ മാര്‍ഗ്ഗത്തിലേക്ക് പുനരാനയിക്കുന്നതിനും, കൂടിയാലോചനകള്‍ക്കും കരാറുകള്‍ക്കും പുതിയ സാധ്യതകള്‍ തുറക്കുന്നതിനും സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. വിശുദ്ധ നാട്ടിലും പശ്ചിമേഷ്യ മുഴുവനിലും ശാന്തി പുലരുന്നതിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ പ്രാദേശിക സഭകളെ ഞാ൯ ക്ഷണിക്കുന്നു.

സ്പെയിനിലെ വലെ൯സ്യയില്‍ ജൂലൈ ഒ൯പത് ഞായറാഴ്ച സമാപിച്ച കുടുംബങ്ങളുടെ ലോകസംഗമത്തിന്‍റെ സ്മരണ തന്നില്‍ ഇപ്പോഴും സജീവമാണ‍െന്ന് അറിയിച്ച പതിനാറാം ബനഡിക്ട് മാര്‍പാപ്പ വിശ്വാസം ജീവിക്കുന്നതിനും സന്തോഷപൂര്‍വ്വം പുതിയ തലമുറകള്‍ക്ക് കൈമാറുന്നതിനും തദ്ദവസരത്തില്‍ നല്കിയ പ്രോത്സാഹനം താ൯ നവീകരിക്കുന്നുവെന്ന് പ്രസ്താവിച്ചു.

------------------------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.