2006-07-15 17:36:14

മാര്‍ ഗ്രേഷ്യ൯ മുണ്ടാട൯ ബാഹ്യകേരള സീറോ-മലബാര്‍ കത്തോലിക്കരുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍.


ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സീറോ-മലബാര്‍ രൂപതയുടെ മ‍െത്രാ൯ മാര്‍ ഗ്രേഷ്യ൯ മുണ്ടാടനെ ഇന്ത്യയിലെ, സീറോ-മലബാര്‍ രൂപതകളുടെ സഭാഭരണ പ്രദേശങ്ങള്‍ക്ക് വെളിയിലുള്ള, സീറോ-മലബാര്‍ കത്തോലിക്കാവിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി പതിനാറാം ബനഡിക്ട് മാര്‍പാപ്പ നിയമിച്ചിരിക്കുന്നു. 1972 മാര്‍ച്ച് 23-ന് സ്ഥാപിക്കപ്പെട്ട ബിജ്നോര്‍ സീറോ-മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്‍റെ അപ്പസ്തോലിക് എക്സാര്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി.എം.ഐ. സന്ന്യാസസഭാംഗമായ മാര്‍ ഗ്രേഷ്യ൯ മുണ്ടാട൯, പ്രസ്തുത സഭാഭരണപ്രദേശം 1977 ഫെബ്രുവരി 26-ന് രൂപതയായി ഉയര്‍ത്തപ്പ‍െട്ടപ്പോള്‍ അതിന്‍റെ മെത്രാനായി നിയമിക്കപ്പെട്ടു. ആ വര്‍ഷം നവംബര്‍ ആറിന് അഭിഷിക്തനായ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് ആയിരുന്നു.

---------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.