2006-07-14 18:09:51

ലബനനില‍െ ഇസ്രയേലി ആക്രമണങ്ങളെ പരിശുദ്ധ സിംഹാസനം അപലപിച്ചു.


ഇസ്രയേല്‍ ലബനനില്‍ നടത്തുന്ന ആക്രമണങ്ങളെ വത്തിക്കാ൯ ശക്തമായ ഭാഷയില്‍ അപലപിച്ചു.  അവ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ആക്രമണങ്ങളാണെന്ന് സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ ആഞ്ചലൊ സൊദാനൊ വത്തിക്കാ൯ റേഡിയോയോട് പറഞ്ഞു.

പശ്ചിമേഷ്യയില്‍നിന്ന് എത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകങ്ങളാണെന്നും, അന്തര്‍ദ്ദേശിയ പ്രത്യാഘാതങ്ങള്‍ ഉ‍‍ളവാക്കുന്ന ഒരു സംഘര്‍ഷമായി വഷളാകുന്ന അപകടമുള്ള അവിടുത്തെ ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങള്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും പ്രത്യേക ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സൊദാനൊ അറിയിച്ചു.  ഭീകരാക്രമണങ്ങളും അവയ്ക്കുള്ള സൈനിക തിരിച്ചടികളും ഒരുപോലെ പരിശുദ്ധ സിംഹാസനം അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രത്തിന്‍റെ പ്രതിരോധാവകാശം അന്തര്‍ദ്ദേശിയ നിയമം, സര്‍വ്വോപരി പൗരജനങ്ങളുടെ സുരക്ഷയെസംബന്ധിച്ചത്, മാനിക്കുന്നതിനുള്ള കടമയില്‍നിന്ന് അതിന‍െ ഒഴിവാക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ സൊദാനൊ ചൂണ്ടിക്കാട്ടി

നമ്മുടെ സംസ്ക്കാരത്തിന് അനുയോജ്യമായ ഏക പോംവഴി ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ ചര്‍ച്ചകളാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

--------------------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.