2006-07-12 16:54:44

മുംബൈ ബോംബ് സ്ഫോടനങ്ങളില്‍ മാര്‍പാപ്പ ഖേദം അറിയിച്ചു.


മുംബൈയില്‍ ജൂലൈ 11 ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ ഖേദം അറിയിക്കുന്ന കമ്പിസന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ ആഞ്ചലൊ സൊദാനൊ അയച്ചു.  ഈ ഭീകരാക്രമണങ്ങളുടെ വാര്‍ത്തയില്‍ പാപ്പാ അതീവ ദുഃഖിതനാണെന്നും അവ മൂലം വേദന അനുഭവിക്കുന്ന ‌എല്ലാവര്‍ക്കും പ്രര്‍ത്ഥനയിലെ  തന്‍റെ ആത്മീയ സാന്നിധ്യം മാര്‍പാപ്പ വാഗ്ദാനം ചെയ്യുന്നുവെന്നും ബന്ധപ്പ‍െട്ട സഭാ, പൗരാധികാരികള്‍ക്കായി നല്കിയ സന്ദേ‌ശത്തില്‍  അദ്ദേഹം അറിയിക്കുന്നു.  മനുഷ്യകുലത്തിനെതിരായ വിവേകശൂന്യമായ ഈ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന പരിശുദ്ധ പിതാവ് അവമൂലം ജീവഹാനി സംഭവിച്ചവരെ സര്‍വ്വ ശക്തന്‍റെ സ്നേഹാര്‍ദ്ര കരുണയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ സൊദാനൊ  തന്‍റെ സന്ദേശത്തില്‍ പറയുന്നു. അവരെയോര്‍ത്ത് വിലപിക്കുന്ന കുടുംബങ്ങള്‍ക്കും സ്ഫോടനങ്ങളില്‍ പരിക്കുകള്‍പറ്റിയവര്‍ക്കും സഹനശക്തി, സാന്ത്വനം, ആശ്വാസം എന്നീ ദൈവിക ദാനങ്ങള്‍ മാര്‍പാപ്പ അപേക്ഷിക്കുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ സൊദാനൊ അറിയിക്കുന്നു.

------------------------------------------------------------------------------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.