2006-07-08 18:52:31

പതിനാറാം ബനഡിക്ട് മാര്‍പാപ്പ വലെന്‍സ്യയില്‍.


പാപ്പാ ബനഡിക്ട് പതിനാറാമന്‍ കുടുംബങ്ങളുടെ അഞ്ചാമതു ലോകസമ്മേളനത്തിന്‍റെ സമാപന കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നതിന് സ്പെയിനിലെ വലെന്‍സ്യയില്‍ എത്തിയിരിക്കുന്നു.  ഇരുപത്താറു മണിക്കൂര്‍ മാത്രം ദീര്‍ഘിക്കുന്ന ഈ അപ്പസ്തോലിക പര്യടനത്തിന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന്, ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്, വലെന്‍സ്യ-മനിസേസ് അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ സ്പെയിനിലെ ഹുവാന്‍ കാര്‍ലോസ് രാജാവും സോഫിയ രാജ്ഞിയും ചേര്‍ന്ന് സ്വീകരിച്ചു.  വിമാനത്താവളത്തില‍െ ഔപചാരിക സ്വാഗതചടങ്ങില്‍ പാപ്പാ നടത്തിയ മറുപടി പ്രസംഗത്തില്‍, സ്പെയി൯ പരമ്പരാഗത കുടുംബത്തിന് ഭീഷണിയാവുന്ന സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ നിയമാനുസൃതമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍,  വിവാഹത്തിലധിഷ്ഠിതമായ കുടുംബത്തിന് സഭയെയും സമൂഹത്തെയും സംബന്ധിച്ചുള്ള കേന്ദ്ര ദൗത്യം ഊന്നിപ്പറയാന്‍ താ൯ അഭിലഷിക്കുന്നുവെന്ന് പ്രസ്താവിച്ചു.  ദൈവിക പദ്ധതിപ്രകാരം പകരംവയ്ക്കാ൯ മറ്റൊന്നില്ലാത്ത ഒരു വ്യവസ്ഥാപനമായ കുടുംബത്തിന്‍റെ മൗലിക മൂല്യം, അത് ഉത്തരവാദിത്വബോധത്തോടെയും സഹര്‍ഷവും സദാ ജീവിക്കേണ്ടതിനായി, പ്രഘോഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് നിറുത്തിവയ്ക്കാ൯ സഭയ്ക്കാവില്ലയെന്ന് മാര്‍പാപ്പ കൂട്ടിച്ചര്‍ത്തു.

വിമാനത്താവളത്തിലെ ചടങ്ങുകള്‍ക്കുശേഷം പോപ്പ് മൊബീലില്‍ പത്തു കിലോമീറ്റര്‍ അകല‍െയുള്ള വലെ൯സ്യ നഗരത്തിലേക്കു പുറപ്പെട്ട പോപ്പ് ബനഡിക്ട് പതിനാറാമന്‍ മാര്‍ഗ്ഗമദ്ധ്യേ, തിങ്കളാഴ്ച ഭൂഗര്‍ഭ ട്രെയി൯ പാളംതെറ്റി 42 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുകള്‍ പറ്റുകയും ചെയ്ത സ്റ്റേഷന്‍റെ മുമ്പില്‍ ഇറങ്ങി മൗനപ്രാര്‍ത്ഥന നടത്തുകയും സ്റ്റേഷനിലേക്കിറങ്ങുന്നതിനുള്ള ചവിട്ടുപടികളില്‍ ആദ്യത്തേതില്‍ ഒരു പുഷ്പ ചക്രം വയ്ക്കുകയും ചെയ്തു.

പാതയുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരുന്ന ജനങ്ങളുടെ സ്നേഹോഷ്മള വരവേല്‍പ് ഏറ്റുവാങ്ങി വലെ൯സ്യ നഗരത്തിലെത്തിയ മാര്‍പാപ്പയെ നഗരസഭാദ്ധ്യക്ഷ റീത്ത ബാര്‍ബര നഗരത്തിന്‍റ‍ താക്കോല്‍ നല്കി സ്വാഗതം ചെയ്തു. തുടര്‍ന്ന് പാപ്പാ വല‍െ൯സ്യ കത്തീദ്രല്‍ ദേവാലയവും പരിത്യക്തരുട‍െ കന്യകയുടെ ബസലിക്കയും സന്ദര്‍ശിച്ചു.  വലെ൯സ്യ നഗരത്തിന്‍റെയും വലെന്‍സ്യ സംസ്ഥാനം മുഴുവന്‍റെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരിത്യക്തരുടെ കന്യകയുടെ ബസലിക്കയില്‍വച്ച് പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഭൂഗര്‍ഭ തീവണ്ടി ദുരന്തത്തിനിരയായവരുടെ കടുംബങ്ങളുമായി കൂടികാഴ്ച നടത്തുകയും അവരോടൊത്ത് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ച‍െയ്തു. ബസലിക്കാ സന്ദര്‍ശനാന്തരം പാപ്പാ ബസലിക്കയുട‍െ മുമ്പിലുള്ള ചത്വരത്തില്‍ സമ്മേളിച്ചിരുന്ന ആയിരക്കണക്കിന് ജനങ്ങളെ അഭിവാദനം ചെയ്യുകയും അവരോടൊത്ത് ത്രികാലജപം ചൊല്ലുകയും ചെയ്തു.      

--------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.