2006-07-05 15:50:52

പാപ്പായുടെ വേനല്‍ക്കാലപരിപാടി


പോപ്പ് ബനഡിക്ട് പതിനാറാമന്‍റെ വേനല്‍ക്കാലപരിപാടി വത്തിക്കാ൯ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പാപ്പാ ഈ മാസം 11 മുതല്‍ 28 വരെ തീയതികളില്‍ വാല്ലേ ദഓസ്തയിലെ ലെസ് കോമ്പസില്‍ അവധിയിലായിരിക്കും. അതിനാല്‍ 12,19,26 തീയതികളില്‍ ബുധനാഴ്ച പതിവുള്ള പൊതുക്കുടിക്കാഴ്ച പ.പിതാവ് അനുവദിക്കുകയില്ല. എന്നാല്‍ 16,23 തീയതികളില്‍ പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാര്‍ത്ഥന  നയിക്കും. പോപ്പ് ബനഡിക്ട് പതിനാറാമ൯ ഇരുപത്തെട്ടാം തീയതി കാസ്റ്റല്‍ ഗൊന്തോള്‍ഫോയിലെ വേനല്‍ക്കാലവസതിലേയ്ക്ക് പോകും അവിടെ ആയിരിക്കുന്നക്കാലത്ത് പാപ്പായുടെ സ്വകാര്യവും പ്രത്യേകവും ആയ കുടിക്കാഴ്ചകള്‍ റദ്ദാക്കിയിരിക്കുന്നു. എന്നാല്‍ പൊതുക്കുടിക്കാഴ്ച ആഗസ്ററ് രണ്ടിന് പുനഃരാരംഭിക്കും








All the contents on this site are copyrighted ©.