2006-06-27 15:33:13

തിരുഹൃദയഭക്തി ദൈവപുത്രന്‍െറ മനുഷ്യവതാരത്തില്‍ അധിഷ്ഠിതമെന്ന് പോപ്പ് ബനഡിക്ട് പതിനാറാമ൯

 


മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍െറ സ്നേഹം ഏറ്റം ഉദാത്തമായവിധത്തില്‍ പ്രകടമായത്  യേശുവിന്‍െറ തിരുഹൃദയത്തിലൂടെയാണ്. അതിനാല്‍ അധികൃതതിരുഹൃദയഭക്തി ഇന്നും മൂല്യമുറ്റതും സവിശേഷമാംവിധം ദൈവത്തിന്‍െറ കാരുണ്യത്തിനായി ദാഹിക്കുന്ന ആത്മാക്കളെ ആകര്‍ഷിക്കുന്നതും ആണ്. അവിടെ അവര്‍ ആത്മാവിന്‍െറ മരുപ്രദേശത്തെ നനയ്ക്കുന്നതിനും പ്രത്യാശയെ അങ്കുരിപ്പിക്കുന്നതിനും പര്യാപ്തമായ ജീവജലത്തിന്‍െറ ഒരിക്കലും വറ്റാത്ത ഉറവ കണ്ടെത്തും. വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ലോകപ്രാര്‍ത്ഥനാദിനം കുടിയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍. വൈദികര്‍ ക്രിസ്തുവിന്‍െറ സ്നേഹത്തിന്‍െറ വിശ്വാസ്യരായ സാക്ഷികളായിത്തീരുവാനായി അനുദിനം പ്രാര്‍ത്ഥിക്കുക. പോപ്പ് ബനഡിക്ട് പതിനാറാമ൯ ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ആമുഖമായി നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു








All the contents on this site are copyrighted ©.