2006-06-12 09:12:52

വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കുക കര്‍ദ്ദിനാള്‍ ആഞ്ചലോ സൊദാനോ


വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കുക സാമൂഹികവികസനത്തിന് ഒരു അവശ്യവ്യവസ്ഥയാണെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ സൊദാനോ. വിദ്യാഭ്യാസത്തിന്‍െറയും, സമൂഹികജീവിതത്തിന്‍െറ മുന്നണിപോരാളികളുടെ അടിസ്ഥാനപരിശീലനത്തിന്‍െറയും പ്രഥമകളരി കുടുംബമാകയാല്‍ അതിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക രാഷ്ട്രങ്ങളുടെ സുപ്രധാനദൗത്യമാണെന്ന് കര്‍ദ്ദിനാള്‍ പറയുന്നു. മാതാപിതാക്കമാരുടെ ദൗത്യം വളരെ മൗലികമാണെന്നും അതില്‍ കൈകടത്താ൯ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

         ഭീകരത, ഭീഷണി, തട്ടികൊണ്ട്പോകല്‍, മയക്കുമരുന്നുകളുടെ ക്രയവിക്രയം തുടങ്ങി വിവിധത്തരത്തിലുള്ള അക്രമങ്ങള്‍ തടയുക മനുഷുവകാശസംരക്ഷണപ്രക്രിയയില്‍ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു.

  അമേരിക്ക൯രാജ്യങ്ങളുടെ സംഘടനയുടെ, മനുഷ്യവ്യക്തികളുടെ ഔന്നിത്യവും, ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള മനുഷ്യജീവന്‍െറ പരമമായ മൂലൃവും എന്ന മുഖ്യചര്‍ച്ചാപ്രമേയം സ്വീകരിച്ചിരുന്ന, മുപ്പത്തിയാറാം പൊതുഅസംബ്ളിക്കായി  പാപ്പായുടെ പേരില്‍ കര്‍ദ്ദിനാള്‍ സൊദാനോ നല്‍കിയ സന്ദേശത്തിലാണ് ഇവ കാണുന്നത്. 

 








All the contents on this site are copyrighted ©.