2006-06-07 16:48:48

ദൈവം നമ്മെ സ്നേഹിക്കന്നു എന്ന ഉറപ്പാണ് ക്രൈസ്തവസന്തോഷത്തിന്‍െറ ഉറവിടം - പോപ്പ് ബനഡിക്ട് പതിനാറാമ൯.


 

         ദൈവം നമ്മെ സ്നേഹിക്കുന്നു  എന്ന ഉറപ്പാണ് ക്രൈസതവസന്തോഷത്തിന്‍െറ ഉറവിടമെന്ന് ബനഡിക്ട് പതിനാറാമ൯  പാപ്പാ പറയുന്നു. അവിടത്തെ സ്നേഹം ഉഷ്മ്ളവും വിശ്വസ്തവും നമ്മുടെ അവിശ്വസ്തയെയും പാപത്തെയും അതിലംല്ലിക്കുന്നതും ആണ്. അത് ക്ഷമിക്കുന്ന സ്നേഹമാണ്. കല്പനകളാലും നിരോധനങ്ങളാലും സ്നേഹത്തിന്‍െറ, പ്രത്യേകിച്ച് ദാമ്പത്യസ്നേഹത്തിന്‍െറ, ആനന്ദത്തിനു് ക്രൈസതവമതം വിഘാതം സൃഷ്ടിക്കന്നുവെന്ന തെറ്റിധാരണയില്‍ നിന്ന് യുവജനങ്ങള്‍ സ്വതന്ത്രരാകണം, പ.പിതാവ് തുടര്‍ന്നു. വിശ്വാസവും ക്രൈസ്തവധാര്‍മ്മികതയും സ്നേഹത്തിനു് കൂച്ചുവിലങ്ങിടുന്നില്ല. അവ യഥാര്‍ത്ഥത്തില്‍ അതിനെ പരിശുദ്ധവും ആഴമുള്ളതും സ്വതന്ത്രവും ആക്കുകയാണ്. ഇതാണ് പത്ത് കല്പനകളുടെ അര്‍ഥം. അവ അരുതുകളുടെ ഒരു പട്ടികയല്ല. പ്രത്യുത സ്നേഹത്തോടും ജീവനോടും ഉള്ള ഉവ്വ് ആണു്. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം അതിന്‍റെ പുര്‍ണ്ണതയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുക വിവാഹത്തിലാണ്.

          സ്നേഹിക്കുവാനുള്ള ആഗ്രഹത്തോടൊപ്പം സത്യത്തിനായുള്ള ആഗ്രഹവും മനുഷ്യപ്രകൃതിയില്‍ ഉണ്ട്. അതിനാല്‍ പുതിയ തലമുറകളുടെ വിദ്യാഭ്യാസത്തില്‍ സത്യത്തെ അവഗണിക്കാനാവില്ല. അതിനു് കേന്ദ്രസ്ഥാനം നല്‍കുക തന്നെ വേണം. റോം രുപത സംഘടിപ്പിച്ച വിശ്വാസത്തിന്‍റെ ആനന്ദവും പുതിയ തലമുറകളുടെ വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്.

 








All the contents on this site are copyrighted ©.