2006-06-05 19:08:44

പാപ്പായുടെ പന്തക്കുസ്താത്തിരുനാളിലെ ത്രികാലപ്രാര്‍ത്ഥനാപ്രഭാഷണം.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ പന്തക്കുസ്ത ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ സമൂഹബലിയില്‍ പ്രധാനകാര്‍മ്മികത്വം വഹിക്കുകയും അതിന്‍റെ അവസാനഭാഗത്ത് ത്രികാലജപം നയിക്കുകയും ചെയ്തു.  പ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി പാപ്പാ ഈ ലഘു വിചിന്തനം നടത്തി: “പ്രിയപ്പെട്ട സഹോദര൯മാരേ, സഹോദരികളേ,  പന്തക്കുസ്താമഹോത്സവം സഭയുടെ ആരംഭത്തിലേക്ക് മടങ്ങാന്‍ നമ്മെ ക്ഷണിക്കുന്നു.  പരിശുദ്ധാരൂപിയുടെ ആഗമനത്താലും പ്രവര്‍ത്തനങ്ങളാലുമാണ് സഭ ലോകസമക്ഷം അവതരിപ്പിക്കപ്പെട്ടതെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപിക്കുന്നു. ( തിരുസ്സഭ,2 ).  പന്തക്കുസ്താദിനത്തില്‍ സഭ ഏകവും, പരിശുദ്ധവും, കാതോലികവും, അപ്പസ്തോലികവുമായി അവതരിപ്പിക്കപ്പെട്ടു.  ലോകഭാഷകളെല്ലാം സംസാരിക്കാനുള്ള വരം ആത്മാവില്‍നിന്ന് ലഭിച്ച അവള്‍ മിഷനറിയായി ആവിഷ്ക്കരിക്കപ്പെട്ടു. കാരണം ദൈവസ്നേഹത്തിന്‍റെ സദ്വാര്‍ത്ത സകല ജനതകളെയും ഉദ്ദേശിച്ചുള്ളതാണ്.

പരിശുദ്ധാത്മാവാണ് സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് സഭയെ ആനയിക്കുന്നതും അവളെ ആത്മീയൈക്യത്തിലൂടെയും ശുശ്രൂഷക്രമത്തിലൂടെയും ഏകീഭവിപ്പിക്കുന്നതും.  അവിടുന്നുതന്നെയാണ് ഹയരാര്‍ക്കിയെ സംബന്ധിച്ചതും സിദ്ധിപരവുമായ വിവിധ വരങ്ങള്‍ നല്കി അവളെ സഹായിക്കുകയും തന്‍റെ പ്രസാദവരഫലങ്ങളാല്‍ അവളെ സമലങ്കരിക്കുകയും ചെയ്യുന്നതും.”( തിരുസ്സഭ,4 ) .

പരിശുദ്ധാത്മാവ് സഭയില്‍ പുറപ്പെടുവിക്കുന്ന പ്രസാദവരഫലങ്ങളില്‍പ്പെട്ടവയാണ് സഭാപ്രസ്ഥാനങ്ങളും സഭാസമൂഹങ്ങളും.  ... രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ വാക്കുകളില്‍ മുഴുവന്‍ സഭയും പരിശുദ്ധാരൂപിയാല്‍ നയിക്കപ്പെടുന്ന ഒരു മഹാപ്രസ്ഥാനമാണ്.  സഭ ചരിത്രത്തിലൂടെ, അതിനെ ദൈവവരപ്രസാദത്താല്‍ സേചനംചെയ്ത്, ജീവന്‍, നന്മ, സൗന്ദര്യം, നീതി, സമാധാനം എന്നിവയില്‍ ഫലഭൂയിഷ്ഠമാക്കുന്നതിനൊഴുകുന്ന ഒരു നദിയാണ്.             

 








All the contents on this site are copyrighted ©.