2006-02-28 15:02:12

വലിയ നോമ്പ് ദൈവത്തിങ്കലേക്ക് മടങ്ങുന്നതിനുള്ള കാലം കര്‍ദ്ദിനാള്‍ അരിന്‍സെ.


 വലിയ നോമ്പ് പെസഹായ്ക്കുള്ള, തിരുവുത്ഥാനത്തിരുനാളിനുള്ള, ഒരുക്കത്തിന്‍റെ കാലമാണ്.  ദൈവത്തിങ്കലേക്ക് തിരിച്ചുവരാന്‍, മാനസാന്തരപ്പെടാന്‍, സഭ ഈ കാലത്ത് വിശേഷവിധിയായി വിശ്വാസികളെ ക്ഷണിക്കുന്നു.  നമുക്കെല്ലാവര്‍ക്കും ഉത്തരോത്തരം ദൈവോത്മുഖരാകാന്‍ സാധിക്കും.  മാനസാന്തരത്തിന് പല പടികളുണ്ട്. ദൈവത്തെ കൂടുതല്‍ സ്നേഹിക്കുക, നമ്മുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക, ഈ പശ്ചാത്താപം പരിത്യാഗ പ്രവൃത്തികളിലൂടെയും ഉപവാസത്തിലൂടെയും ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചും കൂടെക്കൂടെ, സ്വാഭാവികമായും ഞായറാഴ്ച, ദിവ്യബലിയില്‍ പങ്കുകൊണ്ടും മൂര്‍ത്തമായ പരസ്നേഹ പ്രവൃത്തികള്‍വഴിയും പ്രകടമാക്കുകയും ചെയ്യുക.  ടെലവിഷനും റേഡിയോയും വാര്‍ത്താപത്രങ്ങളും സംഘര്‍ങ്ങളും വിദ്വേഷവും പ്രതികാരവും അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെമുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ സുവിശേഷവും വലിയ നോമ്പും അനുരഞ്ജനം പശ്ചാത്താപം മാപ്പുനല്‍കല്‍ എന്നിവയ്ക്ക് നമ്മെ ക്ഷണിക്കുന്നുഇവയാണ് സ്നേഹം നീതി എന്നിവയിലേക്കുള്ള യേശുവിന്‍റെ വഴി.  ഇവയാണ് പെസഹായിലേക്കുള്ള വഴി.








All the contents on this site are copyrighted ©.