2006-02-23 16:26:55

മാര്‍പാപ്പ 15 പുതിയ കര്‍ദ്ദിനാള്‍മാരെ പ്രഖ്യാപിച്ചു.


ബെനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഫെബ്രുവരി 22 ബുധനാഴ്ച മൂന്ന് ഏഷ്യക്കാരടക്കം 15 പുതിയ കര്‍ദ്ദിനാള്‍മാരെ പ്രഖ്യാപിച്ചു.  ഇവര്‍ മാര്‍ച്ച് 24-ന് വത്തിക്കാനില്‍ ചേരുന്ന കണ്‍സിസ്റററിയില്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടും.

ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഗവുദേ൯സിയൊ റൊസാലെസ്, ദക്ഷിണ കൊറിയയിലെ സോള്‍ അതിരൂപതയുടെ ഭരണാദ്ധ്യക്ഷ൯ ആര്‍ച്ചുബിഷപ്പ് നിക്കോളാസ് ചെയോങ് ചി൯-സുക്ക്, ഹോങ് കോങ് ബിഷപ്പ് ജോസഫ് സെ൯ സെ-കിയു൯ എന്നിവരാണ് ഏഷ്യയില്‍നിന്നുള്ള നിയുക്ത കര്‍ദ്ദിനാള്‍മാര്‍.

കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടുന്നതിന് ബെനഡിക്ട് പതിനാറാമ൯ പാപ്പാ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന മററ് 12 പേര്‍:

    - ആര്‍ച്ചുബിഷപ്പ് വില്യം ജോസഫ് ലെവാദവിശ്വാസസിദ്ധാന്ത സംഘത്തിന്‍റെ പ്രീഫെക്ട്.

    - ആര്‍ച്ചുബിഷപ്പ് ഫ്രാങ്ക് റൊദേ- സമര്‍പ്പിത ജീവിത സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിത സൊസൈററികള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ പ്രീഫെക്ട്.

-         ആര്‍ച്ചുബിഷപ്പ് അഗൊസ്തീനൊ വില്ലാനി അപ്പസ്തോലിക് സെഞ്ഞത്തൂരയുടെ പ്രീഫെക്ട്.

-         ആര്‍ച്ചുബിഷപ്പ് ഹോര്‍ഗെ ലിബെരാത്തൊ ഉറോസ സവീനൊകരാക്കസ്, വെനസ്വേല.

-         ആര്‍ച്ചുബിഷപ്പ് ഷാ൯-പിയേര്‍ റിക്കാര്‍ദ്- ബൊര്‍ദോ, ഫ്രാ൯സ്.

-         ആര്‍ച്ചുബിഷപ്പ് അന്തോണിയൊ കനിസ്സാരെസ് ലൊവേര- തൊളേദൊ, സ്പെയി൯.

-         ആര്‍ച്ചുബിഷപ്പ് ഷീ൯ പാട്രിക്ക് ഒമാലി- ബോസ്ററണ്‍, യു, എസ്. എ.

-         ആര്‍ച്ചുബിഷപ്പ് സ്തനിസ്ളാവ് ദ്ഷീവിഷ് ക്രാക്കോവ്വ്, പോളണ്ട്.

-         ആര്‍ച്ചുബിഷപ്പ് കാര്‍ളൊ കഫാര- ബൊളോഞ്ഞ, ഇററലി.

-         ആര്‍ച്ചുബിഷപ്പ് അന്ത്രേയ കൊര്‍ദേരൊ ലാ൯സ ദി മോന്തെസെമൊളൊ- വിശുദ്ധ പൌലോസിന്‍റെ നാമധേയത്തില്‍ റോമിലുള്ള ബസലിക്കയിലെ പ്രധാന പുരോഹിത൯.

-         ആര്‍ച്ചുബിഷപ്പ് പീററര്‍ പൊരേക്കു ദേരി- ഘാനയിലെ തമാലെ അതിരൂപതയുടെ മു൯ ഭരണാദ്ധ്യക്ഷ൯.

-         ഫാദര്‍ ആല്‍ബെര്‍ട്ട് വനോയ് എസ്.ജെ. പൊന്തിഫിക്കല്‍ ബിബ്ളിക്കല്‍ ഇ൯സ്ററിട്യൂട്ടിന്‍റെ മു൯ റെക്ടറും പൊന്തിഫിക്കല്‍ ബിബ്ളിക്കല്‍ കമ്മീഷന്‍റെ മുന്‍ സെക്രട്ടറിയും.








All the contents on this site are copyrighted ©.