2006-02-21 09:03:09

മതവും മതചിഹ്നങ്ങളും ആദരിക്കപ്പെടണം - മാ൪പാപ്പാ


സമാധാനത്തിനും രാഷ്ട്രങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള ധാരണയ്ക്കും മതങ്ങളും മതചിഹ്നങ്ങളും ആദരിക്കപ്പടണമെന്ന് ബെനഡിക്ട് പതിനാറമ൯ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. മൊറോക്കൊ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ച പുതിയ സ്ഥാനപതി അലി അക്ഹ്വാറിന്‍റെ (ALI ACHOUR) ആധികാരിക സക്ഷിപത്രങ്ങള്‍ തിങ്കളാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് പാപ്പാ ഇത് പറഞ്ഞത്. മനുഷ്യവ്യക്തിയുടെ സ൪വ്വാതിശായിയായ ഔന്നത്യം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് തുടങ്ങിയ സത്താപരങ്ങളായ മൂല്യങ്ങള്‍ക്ക് പൊതുവിലുള്ള അംഗീകാരം അധികൃത പ്രജാധിപത്യം ആവശ്യപ്പെടുന്നുവെന്നും ബെനഡിക്ട് പതിനാറമ൯ പാപ്പാ പ്രസ്താവിച്ചു.

 








All the contents on this site are copyrighted ©.