2006-02-21 08:30:12

കത്തോലിക്കാ സഭയുടെ 2006 ലെ സ്ഥിതിവിവരം


കത്തോലിക്കാ സഭയുടെ സ്ഥിതിവിവരം ല്‍കുന്ന അന്നുവാരിയോ പൊന്തിഫീച്ചിയൊ എന്ന വാര്‍ഷിക ഗ്രന്ഥത്തിന്‍റെ 2006 പതിപ്പനുസരിച്ച് 20032004 ല്‍ ലോകത്തിലെ കത്തോലിക്കരുടെ സംഖൃയില്‍ ഒരു കോടി ഇരുപതു ലക്ഷത്തിന്‍റെ വര്‍ധനവ് ഉണ്ടായി. ഭൂമുഖത്തെ കത്തോലിക്കാ വിശ്വാസികളുടെ മൊത്ത എണ്ണം 108 കോടി 60 ലക്ഷത്തില്‍ നിന്ന് 109 കോടി 80 ലക്ഷമായി ഉയര്‍ന്നു. കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ 441 പേരുടെ വര്‍ധനവ് ഉണ്ടായി 20032004 ല്‍. 2005 ല്‍ അവരുടെ മൊത്ത സംഖൃ 405,891 ആയിരുന്നു. ഇവരില്‍ മൂന്നില്‍ രണ്ട് രൂപതാവൈദികരും മൂന്നില്‍ ഒന്ന് സന്ന്യാസ വൈദികരും ആയിരുന്നു. വൈദികരുടെ എണ്ണത്തില്‍ ഏഷ്യാ, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ അനുസ്യൂതമായ വര്‍ധനവും അമേരിക്ക, ഓഷ്യാനിയാ ഭൂപ്രദേശങ്ങളില്‍ കാര്യമായ മാറ്റമില്ലാത്ത അവസ്ഥയും യൂറോപ്പില്‍ 1876 വൈദികരുടെ കുറവും അനുഭവപ്പെട്ടു 20032004 ല്‍. വൈദിക, സന്ന്യസ്ത ദൈവവിളികളുടെ കാര്യത്തില്‍ ഏഷ്യാ, ആഫ്രിക്കാ ഭൂഖണ്ഡങ്ങളില്‍ ആശാവഹമായ വര്‍ധനവും യൂറോപ്പില്‍ ആശങ്കാജനകമായ കുറവും ഉണ്ടായി ഈ കാലയളവില്‍.

മാര്‍പാപ്പ 2005 ല്‍ 15 പുതിയ രൂപതകള്‍ സ്ഥാപിക്കുകയും ഒരു രൂപത മെത്രാപ്പോലീത്ത൯ അതിരൂപതയായി ഉയര്‍ത്തുകയും 170 പുതിയ മെത്രാന്മാരെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.

 








All the contents on this site are copyrighted ©.