2018-07-05 09:17:00

കാലം കാതോര്‍ത്ത പാരിസ്ഥിതീക പ്രബോധനം : അങ്ങേയ്ക്ക് സ്തുതി!


ജൂലൈ 3 ബുധന്‍, വത്തിക്കാന്‍ സിറ്റി
പരിസ്ഥിതി സംരക്ഷിക്കാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തിന് ലോകം കാതോര്‍ക്കുന്നുണ്ട്. അമേരിക്കയുടെ മുന്‍വൈസ്-പ്രസിഡന്‍റ്, അല്‍ ഗോരെ എന്നു വിഖ്യാതനായ അല്‍ബര്‍ട് അര്‍നോള്‍ഡിന്‍റേതാണ് ഈ പ്രസ്താവന. ലോകത്ത് അറിയപ്പെട്ട പാരിസ്ഥിതിക പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമാണ് അല്‍ ഗോരെ. വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിന്
ജൂലൈ 3-Ɔο തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തിലാണ് അല്‍ ഗോരെ ഇങ്ങനെ പ്രസ്താവിച്ചത്.

പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കായുള്ള ഒരു ഹരിതവിപ്ലവമാണ് തന്‍റെ പാരിസ്ഥിതീക പ്രബോധനം, അങ്ങേയ്ക്ക് സ്തുതി! - യിലൂടെ (Laudato Si!)  പാപ്പാ ഫ്രാന്‍സിസ് ലോകത്ത് നയിക്കുന്നതെന്ന് അല്‍ ഗോര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. “മനുഷ്യര്‍ സൃഷ്ടിയെ നശിപ്പിച്ചാല്‍ സൃഷ്ടി മനുഷ്യരെയും നശിപ്പിക്കും” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സംജ്ഞ ഗോര്‍ അഭിമുഖത്തില്‍ അവര്‍ത്തിച്ചു. അതിനാല്‍ കാലവസ്ഥാ പ്രതിസന്ധി പരിഹരിക്കാന്‍ വ്യക്തികളും സമൂഹങ്ങളും ഒത്തൊരുമിച്ചു പരിശ്രമിക്കാതെ തരമില്ല. പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതി! എന്ന പ്രബോധനത്തിന്‍റെ ചുവടുപിടിച്ച് ഭൂമിയെ രക്ഷിക്കാന്‍ ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പ്രത്യാശപകരുന്ന വസ്തുതയാണ്. ഗോര്‍ കൂട്ടിച്ചേര്‍ത്തു.

കലാവസ്ഥാവ്യതിയാനം ഒരു രാഷ്ട്രീയ പ്രശ്നമല്ല. അത് ഇന്നിന്‍റെ ലോകത്തെ ആത്മീയവും ധാര്‍മ്മികവുമായ പ്രതിസന്ധിയാണ്. അതുകൊണ്ട് രാഷ്ട്രനേതാക്കളെക്കാള്‍ ശക്തമായി അത് പ്രബോധിപ്പിക്കാനും, ലോകശ്രദ്ധയില്‍ കൊണ്ടുവരുവാനും പാപ്പാ ഫ്രാന്‍സിസിന് സാധിച്ചത്. പാപ്പായുടെ പ്രബോധനങ്ങള്‍ ലളിതമായിരിക്കുന്നതു പോലെതന്നെ അവ ശക്തവുമാണ്.

കാലാവസ്ഥാവ്യതിയാനം ലോകത്ത് ദാരിദ്രം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത് പ്രായമായവരെയും മുതിര്‍ന്നവരെയും കുഞ്ഞുങ്ങളെയും അത് എളുപ്പത്തില്‍ രോഗഗ്രസ്തരാക്കുന്നുമുണ്ട്.  കുടിയേറ്റ പ്രതിഭാസം ആഗോളതലത്തില്‍ വര്‍ദ്ധിച്ചതിന്‍റെ പ്രധാനകാരണം പൊതുഭവനമായ ഭൂമിയില്‍ മനുഷ്യര്‍ കാരണമാക്കുന്ന നശീകരണ പ്രവൃത്തികളാണ്. ഗോര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 141 രാജ്യങ്ങളില്‍നിന്നുമായി 15,000-ല്‍പ്പരം പാരിസ്ഥിതിക പ്രവര്‍ത്തകര്‍ ആഗോളതലത്തിലുള്ള ഭൂമി സംരക്ഷണ പദ്ധതിയില്‍ കൈകോര്‍ത്തിട്ടുണ്ടെന്ന്, ഗോര്‍ സ്ഥിതിവിവര കണക്കുകളെ ആസ്പദമാക്കി വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.